കോട്ടയം: പാലാ സെൻറ് തോമസ് കോളേജിൽ പെൺകുട്ടിയെ സഹപാഠി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ കസ്റ്റഡിക്കായി പോലീസ് ഇന്ന് അപേക്ഷ നൽകും. വൈക്കം സ്വദേശി നിതിനാ മോളായിരുന്നു കൊല്ലപ്പെട്ടത്. പ്രതി അഭിഷേക ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.
ഫോണുമായി ബന്ധപ്പെട്ടും ഇടക്ക് തർക്കം ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നെ തിരികെ നൽകി. കൊലപാതകം നടന്ന അന്നും ഫോണുമായി ബന്ധപ്പെട്ട് പ്രശ്നം ഉണ്ടാവുകയും ഫോൺ തിരികെ കൊടുക്കാൻ അമ്മ അഭിഷേകിനോട് പറയുകയും ചെയ്യുകയായിരുന്നു-വനിതാ കമ്മീഷനോട് അമ്മ ബിന്ദു ഇത് വ്യക്തമാക്കിയിട്ടുണ്ട്.
ഇനി വേണ്ടത്
കേസിൽ കുറ്റപത്രം സമർപ്പിക്കൽ വേഗത്തിലാക്കുക തന്നെയായിരിക്കും പോലീസിൻറെ ലക്ഷ്യം. പ്രതിയെ അറസ്റ്റ് ചെയ്തതിനാൽ കേസിൽ ഇനി തടസങ്ങളില്ല. കൊലക്ക് ഉപയോഗിച്ച പേപ്പർ കട്ടിംഗ് ബ്ലേഡ്,സംഭവം കണ്ട സുരക്ഷാ ജീവനക്കാരൻറെ മൊഴി.മറ്റ് ദൃക്സാക്ഷികൾ എന്നിവയെല്ലാം ചേരുമ്പോൾ മറ്റ് പ്രധാന പ്രശ്നങ്ങളില്ല.
പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന അഭിഷേകിനെ ഇനി കസ്റ്റഡിയിൽ വാങ്ങുകയും. നിതിനയുടെയും, അഭിഷേകിൻറെയും ഫോൺ വിവരങ്ങൾ കൂടി ശാസ്ത്രീയ പരിശോധന നടത്തിയാൽ കേസ് കൂടുതൽ ശക്തമായേക്കും. ഇതിനായി അഭിഷേകിനെ നാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിക്കും.
ALSO READ: Nithina Murder Case: നിതിനയുടെ കൊലപാതകത്തില്‍ പ്രതി അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
ജീവപര്യന്തം വരെ കിട്ടാവുന്ന ശിക്ഷയാണ് നിലവിൽ അഭിഷേകിന് ലഭിക്കുക. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയും, കുറ്റ പത്ര സമർപ്പിക്കുകയും ചെയ്ത ശേഷമെ വാദം ആരംഭിക്കാൻ വഴിയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...