Nimisha Priya : നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടും

സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിമിഷ പ്രിയയെ മോചിപ്പിക്കാനായി നടത്തുന്ന നടപടികൾക്ക് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 02:38 PM IST
  • സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിമിഷ പ്രിയയെ മോചിപ്പിക്കാനായി നടത്തുന്ന നടപടികൾക്ക് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും.
  • ഈ ശ്രമത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത്തിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
  • നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
  Nimisha Priya : നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിൽ റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടും

New Delhi : നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള നടപടികളിൽ റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടും.  സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിമിഷ പ്രിയയെ മോചിപ്പിക്കാനായി നടത്തുന്ന നടപടികൾക്ക് ജസ്റ്റിസ് കുര്യൻ ജോസഫ് നേതൃത്വം നൽകും. ബ്ലഡ് മണി നൽകാനുള്ള ചർച്ചകളും അദ്ദേഹം ഏകോപിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ശ്രമത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത്തിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള അവസാനഘട്ട ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മയും മകളും യമനിലേക്ക് പോകാനുള്ള അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് അനുമതി തേടിയത്. ഇവർ‌ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റർ നാഷണൽ ആക്ഷൻ കൗൺസിലിലെ നാല് പേരും അപേക്ഷ നൽ‌കിയിട്ടുണ്ട്. 

ALSO READ: Nimisha Priya : നിമിഷ പ്രിയക്ക് വേണ്ടി നയതന്ത്ര ഇടപെടൽ നടത്താൻ കഴിയില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍

നിമിഷ പ്രിയയെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബത്തേയും ബന്ധുക്കളെയും കണ്ട് സംസാരിക്കാൻ ഒരുങ്ങുന്നത്. ബ്ലഡിമണി നൽകി  മാപ്പപേക്ഷിച്ച് വധശിക്ഷ ഒഴുവാക്കാനാകുമോ എന്ന സാധ്യതയാണ് ഇവർ തേടുന്നത്. ഇതിന്റെ ചർച്ചകളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് ഏകോപിപ്പിക്കുന്നത്. കൂടാതെ നിമിഷ‌യെ ജയിലിലെത്തി കാണാനും ഇവർ ശ്രമിക്കും.

ബോധപൂർവ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും അതിനാൽ തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നും നിമിഷ പ്രിയ കഴിഞ്ഞ ആഴ്ച അമ്മയ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. വിഷയത്തിൽ  വേണ്ടി നയതന്ത്ര ഇടപെടൽ നടത്താൻ കഴിയില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബ്ലഡി മണി  നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നടപടികളിലും സർക്കാരിന് നേരിട്ട് ഇടപെടാൻ ആകില്ലെന്നും ഏപ്രിൽ 12 ന് അറിയിച്ചിരുന്നു.

മാർച്ച് 7 തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ തലസ്ഥാനമായ സനായിലെ അപ്പീൽ കോടതി ശരിവെച്ചത്. പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്.  ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ് കോടതി വിധിക്കെതിരെ അപ്പീലിന് പോയെങ്കിലും മാർച്ച് ഏഴിന് വധശിക്ഷ ശരിവെക്കുകയായിരുന്നു.

തന്നെ യെമൻ പൗരൻ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ ആത്മരക്ഷാർഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന പരിഗണനയും മകന്റെയും അമ്മയുടെയും കാര്യങ്ങൾ മുൻനിർത്തിയുമാണ് നിമിഷ ശിക്ഷ ഇളവിനായി കോടതിയെ സമീപിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News