Nedumangadu Murder|പലതവണ തല ഭിത്തിയിലിടിപ്പിച്ചു,ശരീരമാസകലം വലിയ മുറിവുകൾ-നെടുമങ്ങാട് ആൺ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

കുറഞ്ഞത് 15 തവണയോളം പെൺകുട്ടിയെ കുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 08:41 AM IST
  • കൃത്യത്തിന് ശേഷം വീടിന് മുകളിൽ കയറി ഒളിക്കാൻ ശ്രമിക്കുകയായിരുന്നു അരുൺ
  • ഇരുവരും തമ്മിലുള്ള ബന്ധത്തിലുണ്ടായ സ്വര ചേർച്ചകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന
  • വീട്ടിലെത്തിയ അരുണിനെ തടയാൻ ശ്രമിച്ച സൂര്യഗായത്രിയുടെ അമ്മ വത്സലക്കും കൈയ്യിൽ കുത്തേറ്റിട്ടുണ്ട്
Nedumangadu Murder|പലതവണ തല ഭിത്തിയിലിടിപ്പിച്ചു,ശരീരമാസകലം വലിയ  മുറിവുകൾ-നെടുമങ്ങാട്  ആൺ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ആൺ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട്‌ വാണ്ട ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ സ്വദേശി സൂര്യഗായത്രിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.  സംഭവത്തിൽ പ്രതി ആര്യനാട് സ്വദേശി അരുണിനെ പ്രദേശവാസികൾ ചേർന്ന് കീഴ്പ്പെടുത്തി പോലീസിൽ എൽപ്പിച്ചിരുന്നു. 

കുറഞ്ഞത് 15 തവണയോളം പെൺകുട്ടിയെ കുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. ഗരുതരമായി പരിക്കേറ്റ സൂര്യഗായത്രിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയ ആക്കിയിരുന്നെങ്കിലും. പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ്  നാടിനെ നടുക്കിയ സംഭവം നടന്നത്.

ALSO READ: Kochi Drug Seize: കാക്കനാട് ലഹരിമരുന്ന് കേസിലെ ഏജൻറ് പിടിയിൽ? അന്വേഷണം ചെന്നൈയിലേക്ക്

ഇരുവരും തമ്മിലുള്ള ബന്ധത്തിലുണ്ടായ സ്വര ചേർച്ചകളാണ് സംഭവത്തിന്  പിന്നിലെന്നാണ് സൂചന. ഇത് സംബന്ധിച്ച് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്.വീട്ടിലെത്തിയ അരുണിനെ തടയാൻ ശ്രമിച്ച സൂര്യഗായത്രിയുടെ അമ്മ വത്സലക്കും കൈയ്യിൽ കുത്തേറ്റിട്ടുണ്ട്. രക്ഷിക്കാനെത്തിയ പിതാവ് ശിവദാസനെയും പ്രതി മർദ്ദിച്ചു. യുവതിയുടെ മാതാപിതാക്കൾ ഭിന്നശേഷിക്കാരാണ്. ലോട്ടറി വിറ്റാണ് ഇവർ ജീവിക്കുന്നത്.

ALSO READ : കോവിഡ് ആരോപിച്ച്‌ ചികിത്സിച്ചില്ല, ഒന്നര വയസുകാരന് ദാരുണാന്ത്യം...

 കൃത്യത്തിന് ശേഷം വീടിന് മുകളിൽ കയറി ഒളിക്കാൻ ശ്രമിക്കുകയായിരുന്നു അരുൺ. ടെറസിൽ നിന്നും നാട്ടുകാർ ഒത്തു കൂടിയാണ് ഇയാളെ പോലീസിൽ ഏൽപ്പിച്ചത്.അതേസമയം ഇയാൾക്ക് തിരുവനന്തപുരം ജില്ലയിൽ വിവിധ പോലിസ് സ്റ്റേഷനുകളിലായി മോഷണം,പിടിച്ചുപറി,അക്രമണം തുടങ്ങി വിവിധ കേസുകൾ നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News