Shocking: ഉന്നംതെറ്റിയ വെടി മാറി കൊണ്ടു? മലപ്പുറത്തെ യുവാവിൻറെ മരണത്തിൽ ദുരൂഹത

സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക നിഗമനം

Written by - Zee Malayalam News Desk | Last Updated : May 30, 2022, 11:54 AM IST
  • വയറ്റില്‍ വെടിയേറ്റ നിലയില്‍ സനീഷും അക്ബര്‍ അലിയും ചേര്‍ന്ന് ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു
  • സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്
Shocking: ഉന്നംതെറ്റിയ വെടി മാറി കൊണ്ടു? മലപ്പുറത്തെ യുവാവിൻറെ മരണത്തിൽ ദുരൂഹത

മലപ്പുറം:  പന്നിയെ വേട്ടയാടുന്നതിനിടയിൽ വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്.പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇൻഷാദ്.

സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബര്‍ അലി എന്നിവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ

 
വയറ്റില്‍ വെടിയേറ്റ നിലയില്‍ സനീഷും അക്ബര്‍ അലിയും ചേര്‍ന്ന് ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത തോക്കുമായാണ് ഇവര്‍ പന്നിയെ വോട്ടയാടാനായി പോയതെന്ന് പൊലീസ് അറിയിച്ചു.
 
 
 

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. യഥാർത്ഥത്തിൽ പന്നി വേട്ടയ്ക്കിടെ തന്നെയാണോ അപകടമുണ്ടായതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ കൂട്ടത്തിൽ മറ്റ് ആരെങ്കിലും ഉണ്ടോ എന്നും പോലീസ് പരിശോധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News