Dileep Case: ദിലീപിന്റെ കാർ കസ്റ്റഡിയിൽ, തെളിവെന്ന് അന്വേഷണ സംഘം

ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കാർ കസ്റ്റഡിയിൽ എടുത്തത്

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 07:37 PM IST
  • 2016-ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ചിരുന്ന കാറാണിത്
  • ദിലീപിൻറെ അനിയൻ അനൂപും കാറിലുണ്ടായിരുന്നു എന്ന് മൊഴിയുണ്ട്
  • വധ ഗൂഡാലോചനയിലെ തെളിവെന്ന് അന്വേഷണ സംഘം
Dileep Case: ദിലീപിന്റെ കാർ കസ്റ്റഡിയിൽ, തെളിവെന്ന് അന്വേഷണ സംഘം

കൊച്ചി:  നടൻ ദിലീപിൻറെ കാർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആലുവയിലെ പദ്മസരോവം വീട്ടിൽ നിന്നുമാണ്  ചുവപ്പ് സ്വിഫ്റ്റ് കാർ കസ്റ്റഡിയിൽ എടുത്തത്

ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കാർ കസ്റ്റഡിയിൽ എടുത്തത്. കാർ വധ ഗൂഡാലോചനയിലെ തെളിവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

2016-ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ചിരുന്ന കാറാണിതെന്ന് അന്വേഷണ സംഘം പറയുന്നത്. ദിലീപിൻറെ അനിയൻ അനൂപും കാറിലുണ്ടായിരുന്നു എന്ന് മൊഴിയുണ്ട്. കേസിൽ ആദ്യമായാണ് കാർ കസ്റ്റഡിയിൽ എടുക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News