മുംബൈ: മുംബൈയിലെ ഗോവണ്ടിയിൽ 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ അറസ്റ്റിൽ. കൂരകൃത്യം നാലുപേര്‍ ചേർന്നാണ് ചെയ്തത്. ഇവർ നാലും പ്രായപൂർത്തിയാകാത്തവരാണ്. ഒരാളെക്കൂടി കണ്ടത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
വെളളിയാഴ്ച വൈകിട്ടാണ് യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായത്. ജോലി കഴിഞ്ഞു യുവതി വൈകുന്നേരം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്നു. യുവതിയെ നേരത്തെ പരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാൾ യുവതിയോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ ശേഷം പഴയ ബസ് ഡിപ്പോ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Also Read: Murder | ഇടുക്കിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ
പിന്നാലെ പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും അവിടെയെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ശേഷം നാട് വിടാനുള്ള പദ്ധതിയിലായിരുന്നു പ്രതികൾ. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം ഊര്ജിതമാക്കിയ പോലീസ് റെയിൽവെ സ്റ്റേഷനിൽ നിന്നും രണ്ടു പ്രതികളേയും ഇവരെ ചോദ്യം ചെയ്തതിലൂടെ മൂന്നാമനേയും പിടികൂടുകയായിരുന്നു.
Also Read: അസമിലെ പരമോന്നത സിവിലിയൻ ബഹുമതി 'അസം ബൈഭവ്' രത്തൻ ടാറ്റയ്ക്ക്
എല്ലാവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരായതിനാൽ പൊലീസിന് വിവരങ്ങൾ ലഭിക്കാനും എളുപ്പമായി. പ്രതികൾക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...