റെനിഗുണ്ട: Murder: ആന്ധ്രാപ്രദേശിലെ (Andhra Pradesh) ചിറ്റൂർ ജില്ലയിൽ ഇന്നലെ ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ (Murder) ശേഷം വെട്ടിയെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി. സംഭവം നടന്നത് തിരുപ്പതിക്ക് സമീപം റെനിഗുണ്ടയിലാണ്.
പോലിസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വീട്ടിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കത്തിനെ തുടർന്ന് ഭാര്യയായ വസുന്ധര തന്റെ ഭർത്താവ് രവിചന്ദ്രനെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് (Murder). എന്നിട്ടും കലിയടങ്ങാത്ത യുവതി ഭർത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ശേഷം മുറിച്ച തല ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Also Read: Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു
സ്റ്റേഷനിലെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എസ്വി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
പലപ്പോഴും ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. രവിചന്ദ്രനും വസുന്ധരയും തമ്മിൽ എന്നും വഴക്ക് പതിവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ എന്തോ പ്രശ്നത്തിന്റെ പേരിൽ തർക്കമുണ്ടാകുകയും പ്രകോപിതനായ യുവതി ഭർത്താവിനെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് (Murder) പോലീസ് വ്യക്തമാക്കി.
Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം
മാത്രമല്ല കൃത്യം നടത്തിയ ശേഷം അറുത്തെടുത്ത തലയുമായി യുവതി പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു. ദമ്പതികൾക്ക് 20 വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...