കൊച്ചി:മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസനും പൊലീസും തമ്മിലുള്ള ബന്ധത്തിന് തെളിവുകൾ പുറത്ത്. മോൻസൺ പോലീസ് വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്.കൂടാതെ കൊവിഡ് കാലത്ത് ഇയാളുടെ കൂട്ടുകാർക്കായി ഐ ജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകിയെന്നും മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തി.
സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് പരാതിക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ മോൻസൺ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജയ്സന്റെ വെളിപ്പെടുത്തൽ.മോൻസന്റെ വീട്ടിൽ തേങ്ങ കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ ആണെന്നും ഇത് വ്യക്തമാാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറയുന്നു
ALSO READ : മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും അജ്ഞാതന്റെ ഭീഷണി സന്ദേശം
കോവിഡ് നിയന്ത്രങ്ങളുടെ കാലത്ത് മോൻസന്റെ കലൂരിലെ വീട്ടിൽ നിന്ന് ഐ ജി യുടെ പേരിൽ ആണ് പാസ് നൽകിയത്. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉയർന്ന ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനുപിന്നാലെയാണ് തെളിവുകൾ പുറത്തു വന്നത്.
ക്രൈംബ്രാഞ്ചിന് തെളിവുകൾ നൽകിയിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പരാതിക്കാർ പറയുന്നത്. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...