Mofia Suicide : അന്ന് ഉത്ര വധക്കേസിൽ, ഇന്ന് മൊഫിയയുടെ മരണത്തിലും; സിഐ സുധീറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ

ഇതേ സിഐ ഉത്ര വധക്കേസിൽ അന്വേഷത്തിൽ വീഴ്ച വരുത്തിയതായി ആരോപണം ഉണ്ടാവുകയും, അന്വേഷണത്തിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 11:55 AM IST
  • ഗാർഹിക പീഡന (Domestic Violence) പരാതി നല്കാൻ എത്തിയപ്പോൾ സിഐ സുധീർ ഭീഷണിപ്പെടുത്തിയെന്നും, ദീർഘനേരം സ്റ്റേഷനിൽ നിന്നിട്ടും പരാതി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും യുവതി ആരോപിച്ചു.
  • സുധീർ തന്റെ ഭർത്താവിൽ നിന്ന് കാശ് മേടിച്ച് തന്റെ പരാതി സ്വീകരിക്കാതിരിയ്ക്കുക ആയിരുന്നുവെന്നും യുവതി ആരോപിച്ചു.
  • ഇതാദ്യമായി അല്ല ആരോപണ വിധേയനായ സിഐ സുധീറിനെതിരെ പരാതികൾ വരുന്നത് .
  • ഇതേ സിഐ ഉത്ര വധക്കേസിൽ അന്വേഷത്തിൽ വീഴ്ച വരുത്തിയതായി ആരോപണം ഉണ്ടാവുകയും, അന്വേഷണത്തിൽ നിന്ന് സിഐ സുധീറിനെ മാറ്റുകയും ചെയ്തിരുന്നു.
Mofia Suicide : അന്ന് ഉത്ര വധക്കേസിൽ, ഇന്ന് മൊഫിയയുടെ മരണത്തിലും; സിഐ സുധീറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ

Kochi:  ഗാർഹിക പീഡനത്തെത്തുടർന്ന് മോഫിയ പർവീൻ (Mofiya Parween) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സിഐ സുധീറിനെതിരെ (CI Sudheer) പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ഗാർഹിക പീഡന (Domestic Violence) പരാതി നല്കാൻ എത്തിയപ്പോൾ സിഐ സുധീർ ഭീഷണിപ്പെടുത്തിയെന്നും, ദീർഘനേരം സ്റ്റേഷനിൽ നിന്നിട്ടും പരാതി രേഖപ്പെടുത്താൻ പോലും തയ്യാറായില്ലെന്നും യുവതി ആരോപിച്ചു. 

സുധീർ തന്റെ ഭർത്താവിൽ നിന്ന് കാശ് മേടിച്ച് തന്റെ പരാതി സ്വീകരിക്കാതിരിയ്ക്കുക ആയിരുന്നുവെന്നും യുവതി ആരോപിച്ചു. തനിക്ക് ഗുരുതര പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നിരുന്നതെന്നും യുവതി പറഞ്ഞു. മാത്രമല്ല തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. തന്നെ വേശ്യ എന്ന് വിളിച്ച്  അപമാനിച്ചതായും യുവതി പറയുന്നു. 

ALSO READ: Mofia Suicide Case : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ: മൊഫിയയുടെ ഭർത്താവിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തു

ഇതാദ്യമായി അല്ല ആരോപണ വിധേയനായ സിഐ സുധീറിനെതിരെ പരാതികൾ വരുന്നത് . ഇതിന് മുമ്പ് ഇതേ സിഐ ഉത്ര വധക്കേസിൽ അന്വേഷത്തിൽ വീഴ്ച വരുത്തിയതായി ആരോപണം ഉണ്ടാവുകയും, അന്വേഷണത്തിൽ നിന്ന് സിഐ സുധീറിനെ മാറ്റുകയും ചെയ്തിരുന്നു.  ഉത്രയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്നും, തെളിവുകൾ കൃത്യമായി ശേഖരിച്ചില്ലെന്നും അന്ന് കണ്ടെത്തിയിരുന്നു.

ALSO READ: Mofia Suicide Case : ആത്മഹത്യ ചെയ്ത മൊഫിയയുടെ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി

ഇപ്പോൾ ഗാർഹിക പീഡനത്തിന് പരാതി നൽകിയ മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ  സുധീർ മൊഫിയയെ അവഹേളിച്ചതായി ആരോപണമുണ്ട്. മൊഫിയയുടെ ആത്മഹത്യ കുറിപ്പിലും സിഐ സുധീർ അവഹേളിച്ചതായി പറയുന്നുണ്ട്. ഇതിനെ തുടർന്ന് സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റി.

ALSO READ:  Domestic Violence | മോഫിയയുടെ മരണം; ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കും: വനിതാ കമ്മിഷൻ അധ്യക്ഷ

. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍ (Women Commission) അധ്യക്ഷ പി സതീദേവി (P Sathidevi)  പറഞ്ഞിട്ടുണ്ട്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് എടയപ്പുറം സ്വദേശിയായ മോഫിയ പര്‍വിനിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News