Crime News: കാണാതായ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവുൾപ്പടെ നാല് പേർ അറസ്റ്റിൽ

Tribal women Death Kozhikode: ചൊവ്വാഴ്ചയായിരുന്നു ലീലയെ കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ഭാര്യയെ കാണാതായെന്നായിരുന്നു ഭര്‍ത്താവ് നൽകിയ മൊഴി. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 05:51 PM IST
  • ഇരുപത് ദിവസം മുന്‍പാണ് ആദിവാസി സ്ത്രീയെ വീട്ടില്‍നിന്ന് കാണാതായത്.
  • രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ലീലയെ കാണാതായെന്നായിരുന്നു ഭര്‍ത്താവ് നൽകിയ മൊഴി.
  • സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Crime News: കാണാതായ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവുൾപ്പടെ നാല് പേർ അറസ്റ്റിൽ

കോഴിക്കോട്: കട്ടിപ്പാറയില്‍നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് കാണാതായ ആദിവാസി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച ഉൾവനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. താമരശ്ശേരി കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി രാജഗോപാലന്റെ ഭാര്യ ലീല(53)യാണ് മരിച്ചത്. ഇരുപത് ദിവസം മുന്‍പാണ് ആദിവാസി സ്ത്രീയെ വീട്ടില്‍നിന്ന് കാണാതായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ ലീലയെ കാണാതായെന്നായിരുന്നു ഭര്‍ത്താവ് നൽകിയ മൊഴി. സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് സ്ത്രീയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. 

ALSO READ: ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്; രണ്ട് നടന്മാർക്കും ബോധമില്ലെന്ന് സംയുക്ത സിനിമ സംഘടനകൾ

 ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഫുട്‌ബോള്‍ പരിശീലകന്‍ അറസ്റ്റില്‍

കൊണ്ടോട്ടി: ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കോസിൽ ഫുഡ്ബോൾ പരിശീലകൻ അറസ്റ്റില്.  കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ.പി. മുഹമ്മദ് ബഷീര്‍ (35) ആണ് ‌പോക്സോ കേസ് പ്രകാരം അറസ്റ്റിലായത്. എറണാകുളത്ത് ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ 22-ന് എറണാകുളത്ത് ഫുട്ബോള്‍ പരിശീലനമുണ്ടെന്നു പറഞ്ഞാണ് വിദ്യാര്‍ഥി വീട്ടില്‍ നിന്നിറങ്ങിയത്.  മുഹമ്മദ് ബഷീർ തന്നെയാണ് പരിശീലനം ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചത്. ശേഷം ക്യാമ്പ് മാറ്റി വെച്ചെന്ന് പറഞ്ഞ്  വിദ്യാര്‍ഥിയെ ലോഡ്ജ്മുറിയില്‍ എത്തിക്കുകയായിരുന്നു. ഉറക്കഗുളിക നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്‍കി. 

പരിശീലകൻ തന്നെ പീഡിപ്പിച്ച വിവരം  വിദ്യാര്‍ഥി ഫോണിലൂടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് മുഹമ്മദ് ബഷീറിനെ കസ്റ്റഡിയില്‍ എടുത്തത്.വിദ്യാര്‍ഥി മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി. മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ബഷീറിനെ റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News