കണ്ണൂർ : പയ്യന്നൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. തൃക്കരിപ്പൂർ സ്വദേശിയായ ടി പി മുഹമ്മദ് ഫയാസിനെയാണ് 17 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കവ്വായി കതിവന്നൂർ വീരൻ ക്ഷേത്രത്തിനു സമീപത്തു വച്ച് നോർത്ത് തൃക്കരിപ്പൂർ സ്വദേശിയായ ടി പി മുഹമ്മദ് ഫയാസിനെ എക്സൈസ് സംഘം പിടികൂടിയത്. 17 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിൻ്റെ നേതൃത്വത്തിലുള്ള പയ്യന്നൂർ റെയ്ഞ്ച് എക്സൈസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ശശി ചേണിച്ചേരി, പി എം കെ സജിത്കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ദീപക്, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സൂരജ് ,കെ വി സന്തോഷ്, രതിക ,എം പി പ്രദീപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതേസമയം കഴിഞ്ഞ ദിവസം കോട്ടയത്ത് എംഡിഎംഎ ഉൾപ്പെടെ മാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ എക്സൈസ് സംഘം പിടികൂടിയിരുന്നു. എരുമേലി സ്വദേശികളായ അഷ്കർ, അൻവർ ഷാ, അഫ്സൽ എന്നിവരെയാണ് പാലാ ബസ്റ്റാൻഡിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 76 ഗ്രാം എം.ഡി.എം.എയും, എൽ എസ് ഡി സ്റ്റാമ്പുകളും അന്വേഷണ സംഘം കണ്ടെത്തി.
ബെംഗളൂരുവിൽ നിന്നുമെത്തിയ യുവാക്കളെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവർ എക്സൈസ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു. ഇവരിൽ അഷ്കറെ കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘത്തിൻറെ അന്വേഷണം. ഇയാൾ ഇതിനു മുമ്പ് ലഹരി കടത്തലുമായി ബന്ധപ്പെട്ട് പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി ഇടപാടുകൾ എന്ന് എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...