MDMA, LSD, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി 4 പേർ പൊലീസ് പിടിയിൽ

മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടുവാൻ സിറ്റി പോലീസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Sep 28, 2021, 11:22 PM IST
  • മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ-യും, എൽ.എസ്.ഡി-യും, കഞ്ചാവും വിൽപ്പന നടത്തി വന്ന നാലംഗസംഘത്തെയാണ് പൊലീസ് പിടികൂടിയത്.
  • മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടുവാൻ സിറ്റി പോലീസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
  • വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വന്ന സംഘത്തെക്കുറിച്ച് നാർക്കോട്ടിക് സെൽ ACP ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
MDMA, LSD, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി 4 പേർ പൊലീസ് പിടിയിൽ

Thiruvananthapuram : തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി നാല് പേർ പിടിലായി. മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ-യും, എൽ.എസ്.ഡി-യും, കഞ്ചാവും വിൽപ്പന നടത്തി വന്ന നാലംഗസംഘത്തെയാണ് പൊലീസ് പിടികൂടിയത്. 

തുമ്പ ആറാട്ടുവഴി പീറ്റർ ഹൌസ്സിൽ ഡൊമനിക് പീറ്റർ (26), കാഞ്ഞിരംപാറ മഞ്ചാടിമൂട് പുതുവൽക്കാട് വീട്ടില്‍ കിരൺ (28), കഠിനംകുളം പുതുക്കുറിച്ചി തൈവിളാകം വീട്ടില്‍ പ്രവീൺ ലോറൻസ് (25), കഠിനംകുളം ആര്യ ഭവനില്‍ കണ്ണൻ എന്ന് വിളിക്കുന്ന വിപിൻ (26) എന്നിവരെയാണ് സിറ്റി നാർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ : Ganja Seized : 12 കിലോ കഞ്ചാവുമായി ചിറയിൻകീഴിൽ രണ്ട് പേർ പിടിയിൽ

മയക്കുമരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടുവാൻ സിറ്റി പോലീസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്നുകൾ വിൽപ്പന നടത്തി വന്ന സംഘത്തെക്കുറിച്ച് നാർക്കോട്ടിക് സെൽ ACP ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ALSO READ : Bengaluru Night Party : ബംഗളുരുവിൽ ജംഗിൾ സഫാരിയുടെ മറവിൽ നിശ പാർട്ടി; നാല് മലയാളി യുവതികളടക്കം 28 പേർ അറസ്റ്റിൽ

കഴക്കൂട്ടം പോലീസും നാർക്കോട്ടിക് സെൽ ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറ്റിൻകുഴി ബ്ലൂബെറി അപ്പാർട്ട്മെന്റിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നുകളായ  എം.ഡി.എം.എ-യും, എൽ.എസ്.ഡി സ്റ്റാമ്പുകളും, കഞ്ചാവ് പാക്കറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

ALSO READ : Cannabis seized: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ കസ്റ്റഡിയിൽ

സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്-ന്റെ നേതൃത്വത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐ-മാരായ മിഥുൻ, ജിനു, എസ്.സി.പി.ഒ ബൈജു, സി.പി.ഒ-മാരായ ബിനു, രതീഷ്, ഷിബിൻ, സഫീർ, വിനു എന്നിവരും സിറ്റി നാർക്കോട്ടിക് സെൽ ടീമും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News