വയനാട്: ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി, ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 54.39 ഗ്രാം എംഡിഎംഎ പിടികൂടി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും ചെക്ക് പോസ്റ്റും ടീമും എക്‌സൈസ് ഇന്റലിജന്‍സ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ചില്ലറ വില്‍പ്പനയ്ക്കായി കടത്തിയ എംഡിഎംഎ ആണ് പിടികൂടിയത്.
ALSO READ: സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ
കാറിലാണ് ഇവർ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി നിയാസിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ 52 .34 ഗ്രാം എംഡിഎംഎയും ഇയാളുടെ ഉടമസ്ഥതയിലുള്ള സ്വിഫറ്റ് കാറിന്റെ ഹാന്‍ഡ് റെസ്റ്റിന്റെ താഴെ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ 2.05 ഗ്രാം എംഡിഎംഎയും എക്‌സൈസ് സംഘം കണ്ടെത്തി.
കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് വ്യക്തമാക്കി. പ്രതികളെ മാനന്തവാടി ജെഎഫ്‌സിഎം 2 കോടതിയില്‍ ഹാജരാക്കി. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളില്‍ നിന്ന് കാറ് കൂടാതെ മൂന്ന് മൊബൈല്‍ ഫോണും ഒരു ഐ പാഡും പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.