ആറ് വയസുകാരിയുടെ കൊലപാതകം: ആത്മഹത്യക്ക് ശ്രമിച്ച മഹേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

ജയിലിൽ വെച്ചാണ് പ്രതി മഹേഷ് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 09:40 AM IST
  • ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലാണ് മഹേഷ് ഉള്ളത്.
  • മാവേലിക്കര സബ് ജയിലില്‍ വെച്ച് ഇയാൾ കയ്യിലെ ഞരമ്പും കഴുത്തിലും മുറിവേൽപ്പിക്കുകയായിരുന്നു.
  • പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം.
ആറ് വയസുകാരിയുടെ കൊലപാതകം: ആത്മഹത്യക്ക് ശ്രമിച്ച മഹേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

ആലപ്പുഴ: മാവേലിക്കരയില്‍ ആറ് വയസുകാരിയെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മഹേഷിന്റെ ആരോ​ഗ്യ നിലയിൽ പുരോ​ഗതി. ഇയാൾ സംസാരിച്ചു തുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലാണ് മഹേഷ് ഉള്ളത്. മാവേലിക്കര സബ് ജയിലില്‍ വെച്ച് ഇയാൾ കയ്യിലെ ഞരമ്പും കഴുത്തിലും മുറിവേൽപ്പിക്കുകയായിരുന്നു. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം. പേപ്പർ മുറിക്കുന്ന കത്തി കൊണ്ടാണ് മഹേഷ് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ജൂൺ 7ന് രാത്രി എട്ട് മണിയോടെയാണ് മാവേലിക്കരയില്‍ ആറ് വയസുകാരി നക്ഷത്ര അച്ഛന്റെ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. മഴു ഉപയോഗിച്ചായിരുന്നു മഹേഷ് മകളെ ആക്രമിച്ചത്. ഒറ്റ വെട്ടിന് നക്ഷത്ര കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കുട്ടിയുടെ സുഷുമ്‌നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹേഷിന്റെ അമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. തൊട്ടടുത്ത വീട്ടിൽ സഹോദരിയുടെ വീട്ടിലാണ് മഹേഷിന്റെ അമ്മ സുനന്ദ താമസിച്ചിരുന്നത്. ബഹളം കേട്ട് ഓടിച്ചെന്ന അവർ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്. തുടർന്ന് ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും മഹേഷ് പിന്തുടർന്ന് വെട്ടുകയായിരുന്നു.

Also Read: Road Accident: പാലക്കാട്ട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്!

 

ഓടിക്കൂടിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും അവരെ ആക്രമിക്കാനും മഹേഷ് ശ്രമിച്ചിരുന്നു. മഹേഷിന്റെ ഭാര്യവിദ്യ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News