കോട്ടയത്ത് വൻ മോഷണം; ഒമ്പത് കടകളുടെ പൂട്ട് പൊളിച്ച് കവർച്ച

എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം ഒൻപത് കടകളിലാണ് മോഷണം നടന്നത്. കടകളിൽ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 15, 2022, 11:09 AM IST
  • രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
  • സംഘത്തിലെ രണ്ടുപേരാണ് കടകളുടെ പൂട്ട് പൊളിക്കുന്നതായി ദൃശ്യങ്ങൾ വ്യക്തമായിരിക്കുന്നത്.
  • എംസി റോഡിലെ തിരക്കേറിയ ഏറെ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തിക്കുന്നത്.
കോട്ടയത്ത് വൻ മോഷണം; ഒമ്പത് കടകളുടെ പൂട്ട് പൊളിച്ച് കവർച്ച

കോട്ടയം: കോട്ടയം എസ്.എച്ച് മൗണ്ടിലെ ഷോപ്പിങ്ങ് കോംപ്ളക്സിലെ ഒൻപത് കടകളിൽ മോഷണം. അര ലക്ഷത്തോളം രൂപ നഷ്ടമായതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ഒന്നിലധികം പേരുണ്ടെന്നാണ് സൂചന. കടകളുടെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്

എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം ഒൻപത് കടകളിലാണ് മോഷണം നടന്നത്. കടകളിൽ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന്, ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

Read Also: Murder: മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മകനെ പിതാവ് വെയിലത്ത് കെട്ടിയിട്ടു; മകൻ മരിച്ചു, പിതാവ് അറസ്റ്റിൽ

സംഭവ സ്ഥലത്ത് നിന്ന്  ഇലക്ട്രിക്കൽ കടയുടെ പൂട്ട് തകർക്കാൻ ഉപയോഗിച്ച ലിവർ കണ്ടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. സംഘത്തിലെ രണ്ടുപേരാണ് കടകളുടെ പൂട്ട് പൊളിക്കുന്നതായി ദൃശ്യങ്ങൾ വ്യക്തമായിരിക്കുന്നത്. 

മോഷണത്തിനു പിന്നിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്നും സംശയിക്കുന്നു. എംസി റോഡിലെ തിരക്കേറിയ ഏറെ വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തിക്കുന്നത്.  ഈ സാഹചര്യത്തിൽ മോഷണത്തിനു പിന്നിൽ വൻ സംഘം തന്നെ ഉണ്ടെന്നാണ്  പോലീസ്  സംശയിക്കുന്നത്. ഗാന്ധിനഗർ പോലീസ് സ്ഥലത്ത് എത്തി  അന്വേഷണം ആരംഭിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News