വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു!

Murder: അനിൽ കുമാർ കത്തികൊണ്ട് സനോജിൻ്റെ നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുകയും കുത്തേറ്റതിനെ തുടർന്ന് സനോജ് കുഴഞ്ഞു വീഴുകയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനോജിനെ രക്ഷിക്കാനായില്ല

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 11:46 AM IST
  • വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം
  • യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി
  • സനോജിനെ കുത്തിയ അനിൽകുമാറിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്
വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു!

കൊച്ചി: എറണാകുളം നായരമ്പലത്ത് യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി.  നായരമ്പലം സ്വദേശി സനോജാണ് മരിച്ചത്.  സനോജിനെ കുത്തിയ അനിൽകുമാറിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.  സംഭവം നടന്നത് ഇന്നല രാത്രി 9:30 ഓഡി നെടുങ്ങാട് അണിയിൽ റോഡിൽ വച്ചാണ്.  വാഹന കൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. 

Also Read: Crime: 74 കാരിയെ പീഡിപ്പിച്ച 57 കാരൻ അറസ്റ്റിൽ, പ്രതി വൃദ്ധയുടെ അയൽവാസി

അനിൽ കുമാർ കത്തികൊണ്ട് സനോജിൻ്റെ നെഞ്ചിൽ കുത്തി പരുക്കേൽപ്പിക്കുകയും കുത്തേറ്റതിനെ തുടർന്ന് സനോജ് കുഴഞ്ഞു വീഴുകയും ഉടൻതന്നെ നാട്ടുകാർ ചേർന്ന് എടവനക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനോജിനെ രക്ഷിക്കാനായില്ല.  ഇരുവരും നേരത്തെ നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും വാഹനവുമായി ബന്ധപ്പെട്ടുള്ള തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.  

Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ!

സനോജ് നേരത്തെ അനിൽ കുമാറിൻ്റെ വാഹനം വാങ്ങിയിരുന്നു. മാത്രമല്ല വാഹനത്തിൻ്റെ മേൽ ഉണ്ടായിരുന്ന വായ്പ സനോജ് മൊത്തവും അടച്ചു തീർക്കുകയും ചെയ്തു. എന്നാൽ അതിന് ശേഷം വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറാൻ അനിൽ കുമാർ തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കുത്തേറ്റ് കൊല്ലപ്പെട്ട സനോജ് പെയിന്റിങ് തൊഴിലാളിയായിരുന്നു.  കൊറിയർ സർവ്വീസ് ജീവനക്കാരനാണ് പ്രതിയായ അനിൽകുമാർ. സംഭവത്തെ തുടർന്ന് ഞാറക്കൽ പോലീസ്  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇന്നലെതന്നെ പോലീസ് അറസ്റ്റ് ചെയ്തു. മരണമടഞ്ഞ സനോജിൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

 

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവു പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവ് പിടികൂടി. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചു൦ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.കോർബ -കൊച്ചുവേളി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 8.1 കിലോ ഗ്രാം  കഞ്ചാവ് കണ്ടെത്തിയത്.

Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു! 

 

മറ്റൊരു കേസിൽ, ധന്ബാദ് -ആലപ്പി എക്സ്പ്രസിൽ കഞ്ചാവ് കടത്തികൊണ്ടിവരുമ്പോൾ  പരിശോധന സ൦ഘത്തെ വെട്ടിച്ച് കടക്കാ൯ ശ്രമിച്ച ഒഡീഷ സ്വദേശി  മിഖായാൽ പ്രതാൻ (21) കീഴ്പ്പെടുത്തി പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 2.3 കിലോ കഞ്ചാവ് കണ്ടെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News