Crime News: വിൽപ്പനക്കായി സൂക്ഷിച്ച ലഹരിമരുന്നുമായി മൂന്നു പേർ കോഴിക്കോട് അറസ്റ്റിൽ!

Crime News: ഡെപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 06:42 AM IST
  • വിൽപ്പനക്കായി സൂക്ഷിച്ച ലഹരിമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്
Crime News: വിൽപ്പനക്കായി സൂക്ഷിച്ച ലഹരിമരുന്നുമായി മൂന്നു പേർ കോഴിക്കോട് അറസ്റ്റിൽ!

കോഴിക്കോട്: വിൽപ്പനക്കായി സൂക്ഷിച്ച ലഹരിമരുന്നുമായി മൂന്ന് പേര്‍ കോഴിക്കോട് അറസ്റ്റിൽ. അടിവാരം മേലെ കനലാട് തെക്കേക്കര ഷാജി വര്‍ഗ്ഗീസ്, കായലം ഭൂതനം കോളനി കോഴിയോട്ട് ചാലില്‍ അബ്ദുള്‍ സമദ്, ഒളവണ്ണ മണിയാല്‍ പറമ്പ് അബ്ദുള്‍ ഷാഹിര്‍ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒന്നര കിലോ കഞ്ചാവ്, ഒരു ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവ പിടിച്ചെടുത്തു. 

Also Read: Assam Child Marriage : അസമിൽ ശൈശവ വിവാഹത്തിനെതിരായ നടപടി; 2500 ലധികം പേർ അറസ്റ്റിൽ, താത്ക്കാലിക ജയിലുകൾ ഒരുക്കുന്നു

ഡെപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇരുചക്രവാഹനത്തില്‍ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി ഷാജി വര്‍ഗീസിനെ കോട്ടാംപറമ്പിൽവെച്ചും അബ്ദുല്‍ സമദിനെ അര കിലോ കഞ്ചാവുമായി കുറ്റിക്കാട്ടൂര്‍വെച്ചും  ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഷാഹിറിനെ സിഎച്ച് ഫ്‌ളൈ ഓവറിന് സമീപത്തുവെച്ചുമാണ് പിടികൂടിയത്. 

Also Read: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ!

അറസ്റ്റിയ സമദിനും അബ്ദുല്‍ ഷാഹിറും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതികളാണ്.  അതുപോലെ അറസ്റ്റിലായ മൂന്നാമൻ ഷാജി വര്‍ഗീസിന് മോഷണം ഭവനഭേദനം ലഹരിമരുന്ന് കടത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. 

നെയ്യാറ്റിൻകരയിൽ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചു; പ്രതികൾ പോലീസ് കസ്റ്റഡിയിൽ

നെയ്യാറ്റിൻകര പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. നെയ്യാറ്റിൻകര വെള്ളറടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയിൽ പറയുന്നതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഇവിടെ കേസ് അന്വേഷിച്ച് എത്തിയതായിരുന്നു. എന്നാൽ ഉദ്യോഗസ്ഥനെ വീട്ടുടമയും സുഹൃത്തുക്കളും തടഞ്ഞുവെച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!

 

വെള്ളറട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഷൈനിനാണ് ക്രൂര മർദ്ദനമേറ്റത്. ഇന്നലെ, ഫെബ്രുവരി 8  ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചാമവിള സ്വദേശിയായ ദീപു രാജും സുഹൃത്തുക്കളായ രഞ്ജിത്ത്, അനന്തു തുളസീധരൻ എന്നിവരും ചേർന്ന് ഇവരെ മർദ്ദിച്ചതായി ആണ് പറയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News