Crime News: കുടുംബ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു!

മദ്യപിച്ചുണ്ടായ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സഹോദരൻ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Written by - Zee Malayalam News Desk | Last Updated : May 16, 2022, 07:59 PM IST
  • മദ്യപിച്ചുണ്ടായ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു
  • കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്
Crime News: കുടുംബ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു!

കണ്ണൂർ: മദ്യപിച്ചുണ്ടായ വഴക്കിനിടെ ഇരട്ട സഹോദരനെ കഴുത്തു ഞെരിച്ചു കൊന്നു. കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സഹോദരൻ അഖിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.

സംഭവം നടന്നത് വൈകുന്നേരം 4.30 ഓടെയാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇരുവരും ഒന്നിച്ചു മദ്യപിച്ച ശേഷമായിരുന്നു വഴക്കുണ്ടായത്. കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

Also Read: 17 വയസ്സുകാരിക്ക് ഡിജിറ്റൽ റേപ്പ്; 81-കാരൻ അറസ്റ്റിൽ, കഴിഞ്ഞ ഏഴ് വർഷമായി പീഡനം

മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിന്റെ കഴുത്തിൽ തുണികൊണ്ട് കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്.  ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. ശേഷം സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് കേളകം പോലീസിനെ അറിയിച്ചത്. 

തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. പേരാവൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അഭിനേഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാൻ അഖിലേഷിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News