Crime News: ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിയ പ്രതി പിടിയിൽ

Crime News: മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തിനെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 01:44 PM IST
  • കദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്ക് എഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ പിടികൂടി
  • പ്രതിയെ നാട്ടുകാരാണ് പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്
Crime News: ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിയ പ്രതി പിടിയിൽ

ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്ക് എഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ പിടികൂടി.  പ്രതിയെ നാട്ടുകാരാണ് പിടിച്ച് പോലീസിൽ ഏൽപ്പിച്ചത്. 

Also Read: പോത്തൻകോട് സ്ത്രീ മരിച്ച നിലയിൽ; മുഖത്ത് മുറിവേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തിനെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. സംഭവം നടന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ ആയിരുന്നു. പുതിയവിള വടക്കൻ കോയിക്കൽ ദേവീക്ഷേത്രത്തിനു സമീപത്തുവെച്ച് ഇയാൾ തിരുമുടിയുമായി പോകുന്നത് നാട്ടുകാർ കാണുകയും പ്രദേശവാസികളായ ചില യുവാക്കൾ ചേർന്ന് ഇയാളെ  തടഞ്ഞു വെക്കുകയായിരുന്നു. 

Also Read: 30 വർഷത്തിന് ശേഷം ശനി-ബുധ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും ധനനേട്ടവും!

തിരുമുടിയും കണ്ണാടി ബിംബവും സൂക്ഷിച്ചിരുന്നത് മൂലസ്ഥാനമായ വളളുകപ്പളളി കൊട്ടാരത്തിലാണ്. രാത്രി ഒന്നരയോടെ സിമന്റു കട്ടകൊണ്ടിടിച്ച് പൂട്ട് പൊളിച്ചാണ് ഇയാൾ തിരുമുടിയും കണ്ണാടി ബിംബവും എടുത്തത്. പ്രതി ലഹരിക്കടിമയും മാനസികാസ്വാസ്ഥ്യം പ്രടിപ്പിക്കുന്നയാളുമാണെന്നാണ് പോലീസ് പറയുന്നത്. 

പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയിൽ

പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിലായി. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ പോക്സോ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

Also Read: സിറിയൻ ജനങ്ങളുടെ അഭിലാഷങ്ങൾ നേടിയെടുത്തവർക്ക് അഭിവാദ്യം; ആശംസയുമായി ഹമാസ്

ഇന്ന് പുലർച്ചെയാണ് കൊയ്ത്തൂർകോണം മണികണ്ഠ ഭവനിൽ തങ്കമണി (65)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പുരയിടത്തിന്റെ പിറകിലായിട്ടാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പൂജയ്ക്ക് വേണ്ടി പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവം. തങ്കമണിയുടെ സഹോദരിയാണ് ഇവരെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News