കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് റോഡ് മാർഗവും ട്രെയിനിലൂടെയും മയക്കുമരുന്ന് കടത്തി ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ യുവാവ് പിടിയിൽ. പയ്യാനക്കൽ സ്വദേശി വള്ളിയിൽ പറമ്പ് കളരിക്കൽ വീട്ടിൽ നന്ദകുമാറാണ് പിടിയിലായത്.
Also Read: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി: സ്വാസിക, ബീന ആന്റണി, മനോജ്, എന്നിവർക്കെതിരെ കേസ്
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ എ.സി.പി. കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎ ഇയാളിൽനിന്നും കണ്ടെടുത്തത്.
ഇന്നലെ രാത്രി ഇയാൾ ബെംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. തുടർന്ന് ശനിയാഴ്ച രാവിലെ ഫറോക്ക് കോളേജ് അടിവാരത്തുവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ കോഴിക്കോട് ജില്ലയിൽ അടിപിടി കേസുണ്ട്.
Also Read: ദീപാവലിക്ക് മുൻപ് ഗജകേസരി യോഗം; ഇവർ തൊടുന്നതെല്ലാം പൊന്ന് ഒപ്പം രാജകീയ ജീവിതവും!
കോഴിക്കോട് നഗരത്തിൽ പരിശോധന കർശനമാക്കിയതിനെ തുടർന്ന് മയക്കുമരുന്നു വിൽപ്പനക്കാർ ജില്ലാ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നുവെന്ന് നാർക്കോട്ടിക്ക് സെൽ എ.സി.പി കെ.എ. ബോസ് അറിയിച്ചു. തുടർന്ന് അതിർത്തികളിലും പരിശോധന കർശനമാക്കുകയും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ എത്തുന്ന മയക്കുമരുന്നിന്റെ ഉറവിടവും വിതരണക്കാരേയും കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.