Rape Case: ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Rape Case: മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 06:50 AM IST
  • ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
  • തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സൂരജിനെയാണ് കടയ്ക്കൽ പോലീസ് പിടികൂടിയത്
Rape Case: ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സൂരജിനെയാണ് കടയ്ക്കൽ പോലീസ് പിടികൂടിയത്. പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് സൂരജ് സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും പീഡിപ്പിക്കുകയുമായിരുന്നു.

Also Read: യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; ജാമ്യം നേടിയ സവാദ് ജയിലിന് പുറത്തേക്ക്

സൂരജ് പലപ്പോഴും രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തുകയും പല തവണ പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിന് മൊഴി നൽകി.  ഇതിനിടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.  ശേഷം പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

Also Read: Surya Favourite Zodiacs: സൂര്യ കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, നിങ്ങളും ഉണ്ടോ?

ഇതിനെ തുടർന്നാണ് മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.  പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് പോലീസ് സൂരജിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തിട്ടുണ്ട്.

മഞ്ചേശ്വരത്ത് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.  പ്രതി ഒളിവിലാണ്. സംഭവം നടന്നത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു. 40 വയസുള്ള പ്രഭാകര നോണ്ടയാണ് കൊല്ലപ്പെട്ടത്.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

സഹോദരനായ ജയറാം നോണ്ട കത്തി ഉപയോഗിച്ച് അനിയനെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  കൊലപാതകം നടന്നത് പ്രഭാകര നോണ്ട  താമസിക്കുന്ന വീട്ടില്‍ വച്ചാണ്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധി കുത്തുകള്‍ ഇയാൾക്ക് ഏറ്റിട്ടുണ്ട്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ക്രൂരകൃത്യം. സംഭവം നടന്ന വീട്ടിൽ കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നോണ്ടയും മാത്രമായിരുന്നു താമസിച്ചിരുന്നത്.

Also Read: Sun Transit 2023: ജൂൺ 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും, ലഭിക്കും വൻ വിജയവും ജോലിയും

കൊല്ലപ്പെട്ട പ്രഭാകര നോണ്ട കൊലക്കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.  അതുപോലെ തന്നെ പ്രതിയായ ജയറാം നോണ്ടയും നിരവധി കേസുകളിലെ പ്രതിയാണ്. കാസര്‍ഗോഡ് ഡിവൈഎസ്പി സുധാകരന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മനോജ് എന്നിവരടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതിയായ ജയറാം നോണ്ട ഒളിവിൽപ്പോയി. ഇയാള്‍ കര്‍ണാടകത്തിലേക്ക് കടന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News