ഇടുക്കി: മൂന്നാർ ടൗണിലെ ലോട്ടറി വില്പനക്കാരൻ്റെ പക്കൽ നിന്നും പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തമിഴ്നാട് പുതുക്കോട്ട സ്വദേശി ആരിഫ് മുഹമ്മദ് (19) നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്ത്. ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം തട്ടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പെരിയവാര കവലയിൽ വച്ചായിരുന്നു സംഭവം. ലോട്ടറി വിൽപ്പനക്കാരനായ കലൈമണി പെരിയവാര കവലയിൽ ലോട്ടറി വിറ്റ് ലഭിച്ച പണം ബാഗിൽ ഇടുന്നത് ശ്രദ്ധയിൽപ്പെട്ട ആരിഫ് മുഹമ്മദ് പെട്ടെന്ന് കലൈമണിയെ ആക്രമിച്ചശേഷം ബാഗ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയായിരുന്നു.
നാട്ടുകാർ പ്രതിയെ പിടികൂടി തടഞ്ഞുവെച്ചു. തുടർന്ന് പോലീസിന് കൈമാറി. ഒരുമാസം മുൻപാണ് പ്രതി കുടുംബ സമേതം മൂന്നാർ കോളനിയിൽ താമസം ആരംഭിച്ചതെന്നും ഇയാൾക്കൊപ്പം മറ്റ് രണ്ടുപേരുണ്ടെന്നും നാട്ടുകാർ അറിയിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആരിഫ് മുഹമ്മദിനെ കോടതിയിൽ ഹാജരാക്കും.
വനയാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട
വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെയാണ് വൻ തോതിൽ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട്ടില്‍ മുഹമ്മദ് ഹാരിസിനെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 16 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് ബെംഗളൂരു വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഹാരിസിനെ പരിശോധനക്കിടെ എക്‌സൈസ് അധികൃതര്‍ പിടികൂടുകയായിരുന്നു. ബസ്സിന്റെ ലഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റേഞ്ചിന് കൈമാറി.
എക്‌സൈസ് സിഐ ആര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ പിആര്‍ഒമാരായ അബ്ദുള്‍ സലാം, പിവി രജിത്, സിഇഒമാരായ സജിത്, സുധീഷ് എന്നിവരാണ് വാഹന പരിശോധ നടത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലഹരിക്കടത്ത് വർധിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.