തിരുവനന്തപുരം: വൃദ്ധയും റിട്ട.അദ്ധ്യാപികയുമായ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച് രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവർന്ന കേസിൽ ഒരാളെ പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തു. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടിൽ ബൈജു (46) ആണ് അറസ്റ്റിലായത്.
ചെങ്കവിളയ്ക്ക് സമീപം മാറാടി ആർ.എസ് ഭവനിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുകുമാരി അമ്മയ്ക്കാണ് (80) പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത്. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാൾ നെയ്യാറ്റിൻകരയിലും മകൾ സമീപത്തും കുടുംബവുമൊത്ത് താമസിക്കുകയാണ്. കഴിഞ്ഞ 12 വർഷങ്ങൾക്ക് മുമ്പ് രണ്ടാമത്തെ മകനെ കാണാതായതിനെ തുടർന്ന് വീട്ടിൽ ഒറ്റയ്ക്കാണ് വൃദ്ധയായ അമ്മ കഴിയുന്നത്.
ALSO READ: 10 വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ പ്രതിയ്ക്ക് 91 വർഷം കഠിന തടവ്
ഇക്കഴിഞ്ഞ 14ന് കട്ടിലിൽ കിടന്ന് ടി.വി കണ്ടുകൊണ്ടിരിക്കെ രാത്രി 8-ഓടെയാണ് മോഷണം നടന്നത്. മുൻവശത്തെ വാതിലിലൂടെ വീടിനുള്ളിൽ കടന്ന കള്ളൻ സുകുമാരി അമ്മയുടെ അടുത്തെത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സുകുമാരി അമ്മ നിലവിളിച്ചെങ്കിലും ഇവരോടുള്ള നീരസം കൊണ്ട് അയൽക്കാരാരും എത്തിയില്ല. ഇതിനിടെ കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവന്റെ മാല കള്ളൻ പൊട്ടിച്ചെടുത്തു. വൃദ്ധ എതിർത്തതോടെ ഒരു കഷണം തിരികെ എറിഞ്ഞു. വൃദ്ധ കിടക്കയ്ക്ക് അടിയിൽ കരുതിയിരുന്ന 30,000 രൂപയും പ്രതി കൈക്കലാക്കി.
കള്ളനെ നേരിട്ട് കണ്ടെങ്കിലും യാതൊരു മുഖപരിചയവും ഇല്ലെന്നാണ് പറയുന്നത്. സംഭവത്തിനെതിരെ വൃദ്ധ വനിതാസെല്ലിലും തുടർന്ന് റൂറൽ എസ്.പിയെയും ഫോണിൽ വിളിച്ച് അറിയിച്ചതനുസരിച്ച് പൊഴിയൂർ പൊലീസെത്തി വിവരങ്ങൾ തിരക്കി. കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി വലയിലായത്.
പ്രതിയും സുഹൃത്തുക്കളും വൃദ്ധയുടെ വീടിന് സമീപത്ത് പുരയിടത്തിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് വൃദ്ധയുടെ വീട്ടിലെത്തി മോഷണം നടത്തിയതെന്ന് പ്രതി പൊഴിയൂർ പോലിസിനോട് സമ്മതിച്ചു. മറ്റു പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സി.ഐ പ്രവീണിന്റെ നേതൃത്വത്തിൽ എസ് .ഐ സന്തോഷ് കുമാറും ഗ്രേഡ് എസ്.ഐമാരായ പ്രേംകുമാർ, അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.