കണ്ണൂർ: പയ്യന്നൂരിൽ ഭാര്യയേയും മകനേയും വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴിമല നരിമടയിലെ യുവതിയേയും അഞ്ചു വയസുള്ള മകനേയും വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലാവകാശ സംരക്ഷണ നിയമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പയ്യന്നൂർ എസ്.ഐ കെ സുഹൈലും സംഘവും അറസ്റ്റ് ചെയ്തത്. തനിക്കെതിരെ ഭാര്യ പീഢനത്തിന് പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിലും ഭാര്യയെക്കുറിച്ചുള്ള സംശയത്തിൻ്റെയും പേരിലാണ് ആക്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
വാക്കേറ്റത്തിനിടയില്‍ ഭാര്യയെ തടഞ്ഞുവെച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയും മാതാവിനെ ആക്രമിക്കുന്നതിനിടയിൽ കരഞ്ഞു നിലവിളിച്ച അഞ്ച് വയസുള്ള മകന്റെ കഴുത്തിനും വെട്ടി പരിക്കേൽപ്പിച്ചു. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന യുവതിയില്‍നിന്നും പോലീസ് മൊഴിയെടുത്ത ശേഷം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരാതിക്കാരിയും മക്കളും പ്രതിയുടെ വീട്ടില്‍നിന്നും മാറി താമസിക്കുന്നതിലുള്ള വിരോധത്തില്‍ കൊല്ലാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് പ്രതി നടത്തിയതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സ്ഥിരം മദ്യപാനിയാണ് രാജേഷ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.