പോയത് 31 കുപ്പി മദ്യം, ഗ്രിൽ വളച്ച് അകത്ത് കയറി; വര്‍ക്കല ബിവറേജസിൽ മോഷണം

ഔട്ട്‌ലറ്റ് മാനേജറുടെ ക്യാബിന് സമീപത്തു സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശനിർമ്മിത മദ്യമാണ് മോഷണം പോയത്

Written by - Zee Malayalam News Desk | Last Updated : Dec 14, 2022, 02:41 PM IST
  • ഔട്ട്‌ലറ്റ് ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവർ 31 കുപ്പി മദ്യവും കടത്തിയത്
  • സിസിടീവി യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല
  • സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ആരംഭിച്ചു
പോയത് 31 കുപ്പി മദ്യം, ഗ്രിൽ വളച്ച് അകത്ത് കയറി; വര്‍ക്കല ബിവറേജസിൽ മോഷണം

വർക്കല: വര്‍ക്കല ബിവറേജസ് ഔട്ട്‌ലറ്റ് കുത്തി തുറന്ന് മോഷണം.  മൂന്ന് അംഗ സംഘമാണ് മോഷണത്തിന് പിന്നിൽ .ബിവറേജസ് വര്‍ക്കല ഔട്ട്‌ലറ്റ് ന്റെ പൂട്ടി കുത്തിത്തുറന്ന്    ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. 50340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണം പോയിട്ടുള്ളത്.പുലർച്ചെ 1.30-യോടെ  സംഭവം.

ഔട്ട്‌ലറ്റ് മാനേജറുടെ ക്യാബിന് സമീപത്തു സൂക്ഷിച്ചിരുന്ന വിലകൂടിയ , മുന്തിയ ഇനം വിദേശനിർമ്മിത മദ്യമാണ് സംഘം മോഷ്ടിച്ചത്. ഓഫീസില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. ഷെല്‍ഫ് പൊളിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓഫീസ് ഫയലുകളും മറ്റും വലിച്ചുവരി ഇട്ട നിലയിൽ ആയിരുന്നു.

Also Read: Kannur Accident: ടാങ്കർ ലോറി മറിഞ്ഞ സംഭവം; മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

ഔട്ട്‌ലറ്റ് ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ്  ഇവർ 31 കുപ്പി മദ്യവും കടത്തിയത്.ബിവറേജ് ഔട്ട്‌ലെറ്റിൻറെ വൈദ്യുതി  കണക്ഷൻ വിച്ഛേദിച്ചാണ് ഉള്ളിൽ പ്രവേശിച്ചത്. സിസിടീവി യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല.. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ CCTV പരിശോധിച്ചതോടെയാണ് മൂന്നുപേര്‍ ഔട്ട്‌ലറ്റിനുള്ളില്‍ കടന്നതിന്റെ  ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.  മോഷണം നടന്നതിനാല്‍ ഇന്ന്  ഔട്ട്‌ലറ്റ് പ്രവര്‍ത്തിച്ചില്ല. 

സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ പോലീസ് അന്വേഷണം ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News