Accident News: കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്

KSRTC bus collides with mini lorry: ലോറി വെട്ടിപ്പൊളിച്ച് ആണ് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ  പുറത്തെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 06:42 PM IST
  • ഫയർഫോഴ്സ് എത്തിയ ശേഷം ലോറി വെട്ടിപ്പൊളിച്ച് ആണ് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.
Accident News: കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്

പത്തനംതിട്ട: കെഎസ്ആർടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്ക്. പത്തനംതിട്ട-കൊട്ടാരക്കര-അടൂർ പാതയിൽ താഴത്ത് കുളക്കടയിൽ ആണ് അകടം നടന്നത്. ഉച്ചക്ക് 1.40-ഓടെയായിരുന്നു എം.സി. റോഡിൽ അപകടം നടന്നത്. അടൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിൽ എതിർ ദിശയിൽ എത്തിയ മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ലോറിയുടെ മുൻഭാഗം ഏറെക്കുറെ തകർന്നിട്ടുണ്ട്. ഫയർഫോഴ്സ് എത്തിയ ശേഷം ലോറി വെട്ടിപ്പൊളിച്ച് ആണ് ഉള്ളിൽ കുടുങ്ങിയ ഡ്രൈവറെ  പുറത്തെടുത്തത്. ഇയാൾക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. ബസിലെ ഡ്രൈവർക്കും യാത്രക്കാരായ ഏഴുപേർക്കും സാരമായ പരിക്കേറ്റു.

Trending News