കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ നാല് കുട്ടികളെയും കണ്ടെത്തി. മൂന്നു പേരെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരാളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്. ഏറനാട് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മലയാളികളായ മൂന്നു കുട്ടികളെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ നാലാമനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് കണ്ടെത്തിയത്.
ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് നാല് പേരെയും കാണാതാകുന്നത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികള്‍ മന്ദിരത്തിന്റെ ഗ്രിൽ വഴി കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെട്ടത്. നാലുപേർക്കും 17 വയസ്സാണ്. ബാലമന്ദിരം അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് കുട്ടികളെ കണ്ടെത്തിയത്. ഹോസ്റ്റലിലെ ശൗചാലയത്തിനകത്തുള്ള അഴി പൊളിച്ച് നാല് പേരും പുറത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
Also Read: Stray Dog: തെരുവുനായ ഫാമിലെ കോഴികളെ കൂട്ടത്തോടെ കടിച്ചു കൊന്നു
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നും ഇവരെ പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബാലമന്ദിരത്തിലെ സുരക്ഷാവീഴ്ചകളെക്കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടു. ഇതിനു പിന്നാലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...