Petrol Pump Robbery: കോഴിക്കോട് പെട്രോൾ പമ്പിലെ കവര്‍ച്ച; പ്രതി മുൻ ജീവനക്കാരൻ, പിടികൂടി പോലീസ്

സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് മോഷണം ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു കവർച്ച നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 01:39 PM IST
  • കവർച്ച നടന്ന് ദിവസങ്ങൾക്കുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്.
  • മലപ്പുറം കാലടി സ്വദേശി സാദിഖാണ് പിടിയിലായത്.
  • ഇതേ പമ്പിലെ മുൻ ജീവനക്കാരനാണ് പ്രതി എന്നാണ് വിവരം.
  • സിസിടിവി ദൃശ്യങ്ങളാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
Petrol Pump Robbery: കോഴിക്കോട് പെട്രോൾ പമ്പിലെ കവര്‍ച്ച; പ്രതി മുൻ ജീവനക്കാരൻ, പിടികൂടി പോലീസ്

കോഴിക്കോട്: കോട്ടൂളി പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട ശേഷം കവർച്ച നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. കവർച്ച നടന്ന് ദിവസങ്ങൾക്കുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയിരിക്കുന്നത്. മലപ്പുറം കാലടി സ്വദേശി സാദിഖാണ് പിടിയിലായത്. ഇതേ പമ്പിലെ മുൻ ജീവനക്കാരനാണ് പ്രതി എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളാണ് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. 

സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് മോഷണം ആസൂത്രണം ചെയ്തത്. ബൈക്ക്, മൊബൈൽ എന്നിവയുടെ ഇഎംഐ അടയ്ക്കാൻ വേണ്ടിയായിരുന്നു കവർച്ച നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കോഴിക്കോട് ഹോംസ്റ്റേയില് താമസിച്ച് കൊണ്ടാണ് സാദിഖ് കവർച്ച ആസൂത്രണം ചെയ്തത്. 

Also Read: Robbery In Petrol Pump: കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച

ജൂൺ ഒമ്പതിനാണ് കോട്ടൂളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് കെട്ടിയിട്ട ശേഷം മോഷണം നടത്തിയത്. പമ്പിൽ നിന്നും 50,000 രൂപയാണ് ഇയാൾ മോഷ്ടിച്ചത്. പുലർച്ചെ 1:45 നാണ് കവർച്ച നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നും മുളകുപൊടി വിതറിയിരുന്നു. മുളകുപൊടിയുടെ മണം വന്നതോടെ ജീവനക്കാരൻ മുറി പരിശോധിച്ചപ്പോഴാണ് മോഷ്‌ടാവ്‌ ജീവനക്കാരനെ മർദ്ദിച്ച് അവശനാക്കുകയും ശേഷം ഓഫീസിലുണ്ടായിരുന്ന പണമെടുത്ത് കടന്നുകളയുകയും ചെയ്തത്.

കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച മോഷ്ടാവ് പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറുന്നതും തുടർന്ന് പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടാകുന്നതും ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദ്ദിക്കുന്നതും സിസിടിവി  ദൃശ്യത്തിൽ കാണാം. ഒടുവിൽ ജീവനക്കാരന്‍റെ കൈ തുണി കൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസ് മുഴുവൻ പരിശോധിച്ച ശേഷം പണവും കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News