Kochi : കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡെന്റൽ വിദ്യാർത്ഥിയുടെ (Dental Student) സംസ്ക്കാരം ഇന്ന് നടത്തും. കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിലാണ് മാനസയുടെ മൃതദേഹം സംസ്ക്കരിക്കുന്നത്. ഇപ്പോൾ എകെജി ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നാറാത്തെവീട്ടിൽ മൃതദേഹം എത്തിക്കും.
മാനസയുടെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്ന് എത്തും. മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അടക്കം ഉള്ളവരാണ് എത്തുന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുന്നത്. അതെ സമയം ആത്മഹത്യാ ചെയ്ത കേസിലെ പ്രതി രാഖിലിന്റെ (Rakhil) മൃതദേഹവും ഇന്ന് തന്നെ സംസ്കരിക്കും. പിണറായിയിൽ പൊതുശ്മശാനത്തിലാണ് സംസ്ക്കരിക്കുന്നത്.
അതെ സമയം രാഖിലിന് തോക്ക് ലഭിച്ചതിന്റെ ഉറവിടം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് പൊലീസ് (Kerala Police).. കൂടാതെ സഹപാഠികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. തോക്കിന്റെ ഉറവിടം അന്വേഷിക്കുന്ന സാഹചര്യത്തിൽ രഖിൽ നടത്തിയ യാത്രകളെ പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്
മാനസയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത രഖിൽ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണെന്ന് പൊലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചു. രണ്ടാഴ്ചയ്ക്ക് മുമ്പ് ജൂലൈ 12ന് രഖിൽ തന്റെ സുഹൃത്തിനോടൊപ്പം ബിഹാറിലേക്ക് യാത്ര ചെയ്തതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായിട്ടാണ് കേസിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. തോക്ക് സംഘടിപ്പിക്കുന്നതിനായി രഖിൽ ബിഹാറിൽ എട്ട് ദിവസം തങ്ങിയതായി പൊലീസ് (police) അറിയിച്ചു.
നാട്ടിലേക്ക് തിരികെ പോയ ഇതര സംസ്ഥാനന തൊഴിലാളികളെ കൊണ്ടുവരനാണ് താൻ ബിഹാറിലേക്ക് പോയതെന്ന രഖിൽ അറിയിച്ചിരുന്നത്. രഖിലിനെതിരെ മാനസയുടെ കുടുംബം ജൂലൈ ഏഴിന് പരാതി നൽകിയതിന് പിന്നാലെയാണ് ബിഹാറിലേക്കുള്ള യാത്ര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...