എറണാകുളം: കോതമംഗലം ഡെൻറൽ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 7.62 കാലിബറുള്ള പിസ്റ്റളാണ് പ്രതി രഖിൽ ഉപയോഗിച്ചത്. ഏഴ് റൗണ്ട് നിറ ഒഴിക്കാവുന്ന പിസ്റ്റളാണിത്. സാധാരണക്കാരനായ ഒരാൾക്ക് ഇത്തരത്തിലൊരു പിസ്റ്റൾ ലഭിക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്. ഡാർക്ക് വെബ്ബോ,ഒാൺലൈൻ സൈറ്റുകളോ ആയിരിക്കാം ഇതിനായി ഉപയോഗിച്ചതെന്നാണ് പോലീസിൻറെ സൂചന.
ഒരുമാസം മുൻപാണ് രഖിൽ കോതമംഗലത്തെ നെല്ലിക്കുഴിയിലെ വാടക വീട്ടിൽ താമസിക്കാനെത്തിയത്. ഉടമസ്ഥനോട് പ്ലൈവുഡ് വ്യാപാരത്തിനായി എത്തിയതാണെന്നാണ് പറഞ്ഞിരുന്നത്. കൊലപാതകം ആസൂത്രിതമായി നടപ്പാക്കാനായിരുന്നു രഖിൽ പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്.
നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വോഷിക്കുന്നത്. രഖിൽ അന്തർമുഖനായിരുന്നുവെന്നാണ് പോലീസിൻറെ കണ്ടെത്തൽ. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു രഖിലിൻറേതെന്നാണ് ബന്ധുക്കൾ പറയുന്നു. അവസാനമായി നാല് പേരോടാണ് രഖിൽ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. ഇവരിൽ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. മറ്റ് രണ്ട് പേരെക്കൂടിയും ഇനി ചോദ്യം ചെയ്യും.
ഇൻസ്റ്റഗ്രാമിൽ നിന്നാണ് രഖിലും മാനസയും പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ഇടക്കുണ്ടായ പ്രശ്നങ്ങളിൽ ഇരവരും അകന്നു. പിന്നീട് രഖിൽ ശല്യം ചെയ്തുവെന്ന സംഭവത്തിൽ പിന്നീട് കണ്ണൂർ ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതതയിൽ പ്രശ്നം പരിഹരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...