Murder: കൊല്ലത്ത് മധ്യവയസ്‌കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയില്‍

Kollam Murder Case: കടപ്പാക്കട ശ്രീ നഗര്‍ ഒമ്പതില്‍ മധു (55) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 03:46 PM IST
  • ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കുകയും അടിപിടിയുണ്ടാവുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു
  • കഴിഞ്ഞ രാത്രിയും ഒരു സംഘം ഇവിടെയെത്തി മദ്യപിച്ചിരുന്നു
  • ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് മധുവിന് കുത്തേറ്റതെന്ന് സംശയിക്കുന്നു
Murder: കൊല്ലത്ത് മധ്യവയസ്‌കൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയില്‍

കൊല്ലം: കൊല്ലം കടപ്പാക്കടയിൽ മധ്യവയസ്‌കനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പാക്കട ശ്രീ നഗര്‍ ഒമ്പതില്‍ മധു (55) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഭാര്യയുമായി പിണങ്ങി കടപ്പാക്കടയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് മധു കഴിഞ്ഞിരുന്നത്.

ഈ വീട്ടില്‍ സ്ഥിരം മദ്യപാനം നടക്കുകയും അടിപിടിയുണ്ടാവുകയും ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രാത്രിയും ഒരു സംഘം ഇവിടെയെത്തി മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് മധുവിന് കുത്തേറ്റതെന്ന് സംശയിക്കുന്നു. കുത്തേറ്റതിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.

ALSO READ: വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം; നേപ്പാൾ കവർച്ചാ സംഘത്തിന്റേത് വൻ ആസൂത്രണം

കുത്തിയ ആളും മറ്റാരാളെ വിളിച്ചുവരുത്തി ബൈക്കില്‍ രക്ഷപ്പെട്ടു. ഇവിടെ സ്ഥിരം പ്രശ്‌നങ്ങള്‍ നടക്കുന്നതിനാല്‍ ബഹളം കേട്ട് നാട്ടുകാരും ഇവിടേക്ക് എത്തിയില്ല. മദ്യപസംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഇന്ന് വീട്ടില്‍ എത്തിയപ്പോഴാണ് മധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയാണ് കണ്ടെത്തിയത്.

തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ‌ഈസ്റ്റ് സിഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദ​ഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News