കൊച്ചി : കുണ്ടന്നൂർ ബാറിൽ വെടിവയ്പിൽ പോലീസ് തോക്ക് കണ്ടെടുത്തു. വെടിയുതിർത്ത കൊല്ലം സ്വദേശി റോജന്റെ ഒപ്പമുണ്ടായിരുന്ന അഭിഭാഷകൻ ഹരോൾഡിന്റേതാണ് തോക്കെന്ന് കണ്ടെത്തുകയും ചെയ്തു. അതേസമയം തോക്കിന് 2025 വരെ ലൈസൻസ് ഉണ്ട് . പ്രതികളെ ബാറിൽ എത്തിച്ച് ഇന്ന് ഒക്ടോബർ 27ന് തെളിവെടുപ്പ് നടത്തും. കൊച്ചി കുണ്ടന്നൂരിലെ ഒജീസ് കാന്താരി എന്ന ബാറിൽ ഒക്ടോബർ 26 ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സംഭവത്തിൽ റോജനെയും അഭിഭാഷകനെയും പോലീസ് കസ്റ്റഡിയൽ എടുത്തിരുന്നു. മറ്റൊരു കേസിൽ പ്രതിയായ റോജൻ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവർ ബാറിൽ എത്തിയത്.
എന്നാൽ ഏഴ് മണിയോടെയാണ് ബാർ ഉടമകൾ പരാതി നൽകിയത്. ബാറിന്റെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. എക്സൈസും ബാറിലെത്തി പരിശോധന നടത്തിയിരുന്നു. ബാർ ജീവനക്കാരെ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ഹോട്ടൽ പോലീസ് പൂട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...