Kidnapping Attempt | കയ്യിൽ കടന്നു പിടിച്ചു, രാത്രി ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ (Assault Against Health Worker Alappuzha)

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 08:45 AM IST
  • ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾ സംസ്ഥാനത്ത് നിത്യ സംഭവമായി മാറുകയാണ്.
  • തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലും ഡോക്ടറിന് നേരെ കയ്യേറ്റമുണ്ടായിരുന്നു
  • തിരുവനന്തപുരത്ത് തന്നെ സ്വകാര്യ ക്ലിനിക്കില്ലും ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു.
  • പ്രദേശത്ത് കൂടി കടന്നു പോയ വാഹനങ്ങൾ എല്ലാം പോലീസ് പരിശോധിച്ചേക്കും.
Kidnapping Attempt | കയ്യിൽ കടന്നു പിടിച്ചു, രാത്രി ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് ഇന്നലെ രാത്രിയോടെ ആണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഇവരെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. എന്നാൽ ബൈക്കിലുണ്ടായിരുന്നത് ആരാണെന്ന് ഇവർക്ക വ്യക്ചതമല്ല. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളിൽ കർശനമായ നടപടി ഉണ്ടാവുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Also Read: Video Call Threat: 11,800 രൂപ വേണം,വിഡിയോ യൂ ടൂബിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീക്ഷണി-ഫേസ് ബുക്ക് ലൈവിൽ നടൻ അനീഷ് രവി

അതേസമയം സംഭവം നടക്കുമ്പോൾ എത്തിയ പോലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മറ്റെന്തിങ്കിലും വ്യക്തി വൈരാഗ്യം,മോഷണം തുടങ്ങിയവ പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി ടീവി ദൃശ്യങ്ങൾ. പ്രദേശത്ത് കൂടി കടന്നു പോയ വാഹനങ്ങൾ എല്ലാം പോലീസ് പരിശോധിച്ചേക്കും.

Also Read: Kozhikode Parallel Telephone Exchange : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ദേശീയ അന്വേഷണ ഏജൻസി കോഴിക്കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചു

ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾ സംസ്ഥാനത്ത് നിത്യ സംഭവമായി മാറുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലും ഡോക്ടറിന് നേരെ കയ്യേറ്റമുണ്ടായിരുന്നു. തിരുവനന്തപുരത്ത് തന്നെ സ്വകാര്യ ക്ലിനിക്കില്ലും ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News