വീട്ടുമുറ്റത്ത് പൂക്കളമിടുന്നതിനിടെ നാലരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മാവേലിക്കരയിൽ യുപി സ്വദേശി പിടിയിൽ

ടൈയിൽ വൃത്തിയാക്കാനുള്ള ലോഷൻ വിൽക്കാൻ എന്ന പേരിലാണ് യുപി സ്വദേശി എത്തിയത്

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 07:15 PM IST
  • മാവേലിക്കര കല്ലിമേലാണ് സംഭവം
  • ലോഷൻ വിൽക്കാൻ എന്ന വ്യാജേനയാണ് പ്രതി സ്ഥലത്തെത്തിയത്
  • നാട്ടുകാർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
  • മാവേലിക്കര പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
വീട്ടുമുറ്റത്ത് പൂക്കളമിടുന്നതിനിടെ നാലരവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; മാവേലിക്കരയിൽ യുപി സ്വദേശി പിടിയിൽ

ആലപ്പുഴ : വീട്ടുമുറ്റത്ത് സഹോദരനോടൊപ്പം കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ആലപ്പുഴ മാവേലിക്കരയിൽ ഉത്തർ പ്രദേശ് സ്വദേശി പിടിയിൽ. മാവേലിക്കര കൊച്ചാലുമൂട് കല്ലിമേൽ ഭാഗത്ത് ഏബനേസർ വില്ലയിൽ ഫെബിൻ-ജീന ദമ്പതികളുടെ നാലരവയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുപി ബിജിനോർ സ്വദേശി മൻമീത് സിങ്ങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സെപ്റ്റംബർ ഒന്ന് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്.

എൽകെജി വിദ്യാർഥിനിയായ പെൺകുട്ടിയും എട്ട് വയസുകാരനായ സഹോദരനും ചേർന്ന് വീട്ടുമുറ്റത്ത് പൂക്കളമിട്ട് കളിക്കുകയായിരുന്നു. അതിനിടെ പൂക്കൾ ശേഖരിക്കാൻ സഹോദരൻ സമീപത്തെ വീട്ടിലേക്ക് പോയി.  ഈ സമയം ടൈയിൽ വൃത്തിയാക്കുന്നതിനുള്ള ലോഷൻ വിൽക്കാൻ എന്ന പേരിൽ പ്രതി അവിടെ എത്തി. അമ്മയും പിതാവും വീടിനുള്ളിലായിരുന്നു. പിതാവിന്റെ ബൈക്ക് വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.

ALSO READ : Rape Attempt: കൊച്ചിയിൽ പാതിരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ പീഡനശ്രമം

ആരുമില്ലെന്ന് മനസിലാക്കിയ പ്രതി കുട്ടിയെ കഴുത്തിന് പിടിച്ച് ബൈക്കിൽ ഇരുത്തി. വാഹനമെടുക്കാൻ ശ്രമിക്കവെ കുട്ടിയുടെ സഹോദരൻ തിരികെയെത്തി. തുടർന്ന് കുട്ടികൾ നിലവിളച്ചതോടെ ഇയാൾ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പ്രതിയെ മറ്റൊരു സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു. ശേഷം കുട്ടികളെ കാണിച്ച് പ്രതി ഇയാൾ തന്നെയാണെന്ന് ഉറപ്പ് വരുത്തി പ്രതിയെ പോലീസിൽ ഏൽപ്പിച്ചു. മാവേലിക്കര പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News