കൊച്ചി: നഗ്ന ശരീരത്തിൽ കുട്ടികൾ ചിത്രം വരക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത വനിതാ ആക്ടിവിസ്റ്റിനെതിരായുള്ള തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി.എറണാകുളം സൗത്ത് പൊലീസാണ് വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാനാകില്ലെന്നും പുരുഷൻമാരുടെ മാറിടത്തെ നഗ്‌നതയായോ അശ്ലീലമായോ ആരും കാണാറില്ലെന്നും
സ്ത്രീകളുടെ കാര്യത്തിൽ ആളുകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളതെന്നും കോടതി വ്യക്തമാക്കി.സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലർ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ALSO READ: പെട്ടെന്ന് പണക്കാരാകണം; അമ്മയേയും മകളെയും കൊന്ന് ഗായകനും ബന്ധുവും: ലക്ഷ്യം ‘മിഷൻ മാലാമൽ’
കേസിൽ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗമാണ് അന്വേഷണം നടത്തിയത്.കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയത്.
ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫോൺ കോളുകളുടെയും ചാനൽ അക്കൗണ്ട് റജിസ്ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങളും ശേഖരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...