കാന്‍പുർ: ഗാർഹിക പീഡനം സഹിക്ക വയ്യാതെ സഹോദരങ്ങലെ കൂട്ടുപിടിച്ചു ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. സഹോദരങ്ങളെ അറസ്റ്റ് ചെയ്യാനായി പോലീസ് എത്തിയപ്പോള്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. യുവതി സഹോദരങ്ങളുടെ അറസ്റ്റ് തടയുകയും ടാങ്കിനു മുകളില്‍ കയറി പ്രതിഷേധിക്കുകയുമായിരുന്നു.
Also Read: MDMA Seized: കോഴിക്കോട് 54 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
സംഭവം നടന്നത് ഉത്തർപ്രദേശ് കാൻപുരിലെ ഗോവിന്ദ്പുരിയിലാണ്. യുവതി ഭര്‍ത്താവ് ഷക്കീലിനെ കാണാനില്ലെന്ന പരാതിയുമായി ഏപ്രിൽ 30 ന് ഗോവിന്ദ്പുർ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് ഷക്കീലിന്റെ ബൈക്ക് പാണ്ടു നദിയില്‍നിന്നും കണ്ടെത്തി. ഇതിനു പിന്നാലെ ഫത്തേപുരില്‍ നിന്നും ഷക്കീലിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഷക്കീലിന്റെ ഭാര്യാസഹോദരനെ സംശയിച്ച പോലീസ് ഇയാളെ പിടികൂടാനെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇതോടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയും സഹോദരങ്ങളും ചേര്‍ന്ന് ഷക്കീലിനെ കൊലപ്പെടുത്തിയെന്ന് പോലീസിന് വ്യക്തമാക്കുകയായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച് ഷക്കീലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് യുവതിയായിരുന്നുവെന്നാണ്. ശേഷം സഹോദരങ്ങളുടെ സഹായത്തോടെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ പോലീസെത്തിയപ്പോള്‍ നടന്ന അതിഗംഭീര രംഗങ്ങള്‍ക്കൊടുവില്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവും പിഴയും
കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ പ്രതിക്ക് രണ്ട് കേസുകളിലായി 30 വര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വാടാനപ്പള്ളി ബീച്ചിലെ വടക്കന്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
കേസിനാസ്പദമായ സംഭവം നടന്നത് 2016 ഏപ്രില്‍ 14 നാണ്. അന്നേ ദിവസം ഇയാൾ പെൺകുട്ടിയെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോകുകയും ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ് ആദ്യ കേസ്. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാര്‍ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഗുരുവായൂര്‍ കോട്ടപ്പടിയില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു. ഇതിന് ശേഷം വീട്ടുകാർ ഇയാളുടെ കണ്ണ് പെൺകുട്ടിയിൽ പെടാതിരിക്കാൻ പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെയും രഞ്ജിത്ത് എത്തുകയും ഏപ്രില്‍ 24 ന് പെണ്‍കുട്ടിയെ അവിടെനിന്നും നിര്‍ബന്ധിച്ച് ഇറക്കിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ രണ്ടു കേസുകളിലുമായിട്ടാണ് കോടതി രഞ്ജിത്തിന് 30 വര്‍ഷത്തെ കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...