'റദ്ദാക്കുന്നു' എന്ന ഒറ്റ വാക്കിൽ ഹൈക്കോടതി വിധി; വധ ഗൂഢാലോചനക്കേസിലെ എഫ്ഐആർ റദ്ദാക്കൽ ഹർജി പരിഗണിച്ചപ്പോൾ

എഫ് ഐ ആർ റദ്ദാക്കുകയോ അല്ലെങ്കിൽ അന്വേഷണം സി ബി ഐക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 03:17 PM IST
  • എഫ് ഐ ആർ റദ്ദാക്കുകയോ അല്ലെങ്കിൽ അന്വേഷണം സി ബി ഐക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു വാദം
  • ദിലീപിന്റെ വാദങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ഉണ്ടായത്
  • കേസിന്റെ മെറിറ്റിലേയ്ക്ക് കടക്കാൻ കടക്കാൻ കോടതി വിസമ്മതിച്ചു
'റദ്ദാക്കുന്നു' എന്ന ഒറ്റ വാക്കിൽ ഹൈക്കോടതി വിധി; വധ ഗൂഢാലോചനക്കേസിലെ എഫ്ഐആർ റദ്ദാക്കൽ ഹർജി പരിഗണിച്ചപ്പോൾ

കൊച്ചി:  മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു വധഗൂഢാലോചനക്കേസിൽ എഫ്ഐആർ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചത്. 
കേസ് വ്യാജമാണെന്നും ഒരു വീട്ടിൽ എന്തെങ്കിലും സംസാരിച്ചാൽ അത് ഗൂഢാലോചന ആകുമോയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിക്കുന്നുവെന്നുമാണ് ഹർജിയിൽ പറഞ്ഞത്.

എഫ് ഐ ആർ റദ്ദാക്കുകയോ അല്ലെങ്കിൽ അന്വേഷണം സി ബി ഐക്ക് വിടുകയോ ചെയ്യണമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ ദിലീപിന്റെ വാദങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ഉണ്ടായത്. ഹർജി തള്ളിയ കോടതി ക്രൈംബ്രാഞ്ചിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി.
 
സിബിഐ അന്വേഷണം എന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിനു കൂടിയാണ് കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുന്നത്. കേസിന്റെ മെറിറ്റിലേയ്ക്ക് കടക്കാൻ  കടക്കാൻ കോടതി വിസമ്മതിച്ചു. 'റദ്ദാക്കുന്നു' എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റേതാണ് വിധി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്  കോടതി വിധി.  

ഇതോടെ വരും ദിവസങ്ങളിൽ കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള  നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. ഇതിനിടെ ആലുവ പോലീസ് ക്ലബ്ബിൽ വച്ച്  നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സഹോദരനയേും സഹോദരി ഭർത്താവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News