അനധികൃത മദ്യ വിൽപന; കൊച്ചിയിൽ എഐവൈഫ് നേതാവ് പിടിയിൽ

Ilegal Liqour Sale : തൃക്കാവ് ക്ഷേത്രത്തിന് സമീപം സ്കൂട്ടിറിൽ എത്തിച്ച് എഐവൈഎഫ് നേതാവ് അനധികൃതമായി മദ്യം വിൽക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 18, 2022, 09:27 PM IST
  • കുമ്പളം സ്വദേശി സുജിത്തിനാണ് പനങ്ങാട് പോലീസ് പിടികൂടിയത്.
  • എ ഐ വൈ എഫ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റാണ് പിടിയിലായ സുജിത്ത്.
  • കുമ്പളം തൃക്കാവ് മഹദേവ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പോലീസ് സൂജിത്തിനെ പിടികൂടിയത്.
അനധികൃത മദ്യ വിൽപന; കൊച്ചിയിൽ എഐവൈഫ് നേതാവ് പിടിയിൽ

കൊച്ചി : അനധികൃതമായി ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ എഐവൈഫ് നേതാവ് പിടിയിൽ. കുമ്പളം സ്വദേശി സുജിത്തിനാണ് പനങ്ങാട് പോലീസ് പിടികൂടിയത്. എ ഐ വൈ എഫ് തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റാണ് പിടിയിലായ സുജിത്ത്. കുമ്പളം തൃക്കാവ് മഹദേവ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പോലീസ് സൂജിത്തിനെ പിടികൂടിയത്.

തൃക്കാവ് ക്ഷേത്രത്തിന് സമീപം സ്കൂട്ടറിൽ എത്തിയാണ് സുജിത് മദ്യ വിൽപന നടത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ സുജിത്തിന്റെ സ്കൂട്ടറിന്റെ ഡിക്കിയിൽ നിന്നും ചെറു കുപ്പികളായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം കണ്ടെത്തുകയായിരുന്നു.  പനങ്ങാട് സ്റ്റേഷൻ എസ്എച്ച് ഒ ജിൻസൺ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

ALSO READ : സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമം: പോലീസുകാരനെ സസ്പെൻഡ് ചെയ്തു

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News