Suicide: വീട്ടിനുള്ളിൽ യുവതി മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

Suicide Case: സംഭവം നടന്നത്  ഞായറാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു.  ശ്രീദേവിയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 09:02 AM IST
  • വീട്ടിനുള്ളിൽ യുവതി മരിച്ചനിലയിൽ
  • ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
  • സംഭവം നടന്നത് ഞായറാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു
Suicide: വീട്ടിനുള്ളിൽ യുവതി മരിച്ചനിലയിൽ; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

ഇടുക്കി:  അടിമാലിയിലെ പൊളിഞ്ഞപാലത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറുകണ്ടത്തിൽ ശ്രീദേവിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  ഒപ്പം താമസിച്ചിരുന്ന സുഹൃത്തായ രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: Crime News: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ച 3 പേർ അറസ്റ്റിൽ

സംഭവം നടന്നത്  ഞായറാഴ്ച വൈകിട്ടു മൂന്നോടെയായിരുന്നു.  ശ്രീദേവിയ്‌ക്കൊപ്പം താമസിച്ചിരുന്ന രാജീവ് വീട്ടിലുണ്ടായിരുന്ന സമയത്താണു മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.  വാടക സംബന്ധിച്ച കാര്യം പറയാൻ വീട്ടുടമ ശ്രീദേവിയെ ഫോണിൽ വിളിച്ചെങ്കിലും ഇവർ ഫോൺ എടുത്തില്ല.  കുറച്ചു കഴിഞ്ഞ് ഈ നമ്പറിലേക്കു തിരിച്ചുവിളിച്ച രാജീവ് ശ്രീദേവി ആത്മഹത്യയ്ക്ക് ശ്രമിചുവന്ന് അറിയിക്കുകയും തുടർന്ന് വീട്ടുടമ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!

വീട്ടുടമ അറിയിച്ചതിനെ തുടർന്നാണ് പോലീസെത്തിയത്. ശ്രീദേവി ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ താൻ ഷാൾ മുറിച്ചു രക്ഷപ്പെടുത്താൻ നോക്കിയെന്നും മരിച്ചെന്നു ബോധ്യപ്പെട്ടതോടെ കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും രാജീവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്രീദേവിയുടേത് തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News