Crime News: വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Crime News: 2021 മാർച്ചിൽ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തിൽ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 07:07 AM IST
  • വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • ശക്തികുളങ്ങര ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ ബോസ്കോയെയാണ് അറസ്റ്റ് ചെയ്തത്
Crime News: വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊല്ലം: വധശ്രമ കേസിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ കൊല്ലത്ത് അറസ്റ്റിൽ.  ശക്തികുളങ്ങര ഹെൽത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബർലിൻ മന്ദിരത്തിൽ ബെർലിനെന്ന് വിളിക്കുന്ന ബോസ്കോയെയാണ് വധശ്രമ കേസിൽ ഗൂഢാലോചന നടത്തിയതിന്  ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. 

Also Read: Crime News: വിൽപ്പനക്കായി സൂക്ഷിച്ച ലഹരിമരുന്നുമായി മൂന്നു പേർ കോഴിക്കോട് അറസ്റ്റിൽ!

2021 മാർച്ചിൽ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തിൽ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്കോയുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. 

Also Read: Shukra Guru Yuti 2023: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ!

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജോസഫ് ദാസൻ ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്നു.  ഇതിനിടെ മുൻകൂർ ജാമ്യത്തിനായി പ്രതിയായ ബോസ്കോ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും  കഴിഞ്ഞദിവസം കേസ് തള്ളിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്  ചെയ്തിട്ടുണ്ട്. 

Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 

അസമിൽ ശൈശവ വിവാഹത്തിനെതിരായ നടപടി; 2500 ലധികം പേർ അറസ്റ്റിൽ, താത്ക്കാലിക ജയിലുകൾ ഒരുക്കുന്നു

അസമിൽ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി സ്വീകരിച്ചതിനെ തുടർന്ന് 2500 ലധികം പേർ ഇതിനോടകം തന്നെ അറസ്റ്റിലായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ സംസഥാനത്ത്   താത്ക്കാലിക ജയിലുകൾ നിർമ്മിച്ച് വരികെയാണെന്ന് പൊലീസ് വൃത്തം സൂചിപ്പിച്ചു. സിൽചാർ ഗ്രൗണ്ടിൽ, തൂണും ആസ്ബസ്റ്റോസ് ഷീറ്റും ഉപയോഗിച്ചാണ് ഈ താത്ക്കാലിക ജയിൽ ഉണ്ടാക്കുന്നത്. ദിവസങ്ങൾക്ക് ഉള്ളിൽ ജയിൽ പ്രവർത്തനയോഗ്യമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!

വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സാഹചര്യത്തിൽ താത്ക്കാലിക ജയിൽ നിർമ്മിക്കാൻ അനുമതി ലഭിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് നുമാൽ മഹത്ത വ്യക്തമാക്കി. എന്നാൽ ഗോൾപാറ ജില്ലയിലെ മാട്ടിയയിലും കച്ചാർ ജില്ലയിലെ സിൽച്ചാറിലും അറസ്റ്റുകൾക്ക് എതിരെ വനിതാ പ്രവർത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതികളെ താമസിപ്പിക്കാനായി പണിയുന്ന താത്ക്കാലിക ജയിലുകൾക്ക് മുന്നിലായിരുന്നു ഇവരുടെ പ്രതിഷേധം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News