Heroin seized: ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; 9,000 കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

അഫ്​ഗാനിസ്ഥാനിൽ നിന്നാണ് ഹെറോയിൻ എത്തിച്ചതെന്നാണ് റവന്യൂ ഇന്റലിജൻസ് അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 10:19 PM IST
  • ആഷി ട്രേഡിങ് എന്ന കമ്പനിയാണ് അഫ്​ഗാനിസ്ഥാനിൽ നിന്ന് ​ഗുജറാത്തിലെ മുൻദ്ര തുറമുഖത്തേക്ക് കണ്ടെയ്നർ ഇറക്കുമതി ചെയ്തത്
  • അഫ്​ഗാനിസ്ഥാനിലെ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസ്സൻ ഹുസ്സൈൻ ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് കണ്ടെയ്നർ കയറ്റുമതി ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്
Heroin seized: ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; 9,000 കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

​അഹമ്മദാബാദ്: ​ഗുജറാത്തിൽ വൻ ലഹരി വേട്ട. കച്ച് ജില്ലയിലെ മുൻദ്ര തുറമുഖത്ത് നിന്ന് 9,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അഫ്​ഗാനിസ്ഥാനിൽ നിന്നാണ് ഹെറോയിൻ എത്തിച്ചതെന്നാണ് റവന്യൂ ഇന്റലിജൻസ് അറിയിച്ചത്.

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ പ്രവർത്തിക്കുന്ന ആഷി ട്രേഡിങ് എന്ന കമ്പനിയാണ് അഫ്​ഗാനിസ്ഥാനിൽ നിന്ന് ​ഗുജറാത്തിലെ മുൻദ്ര തുറമുഖത്തേക്ക് കണ്ടെയ്നർ ഇറക്കുമതി ചെയ്തത്. അഫ്​ഗാനിസ്ഥാനിലെ കാണ്ഡഹാർ ആസ്ഥാനമായുള്ള ഹസ്സൻ ഹുസ്സൈൻ ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് കണ്ടെയ്നർ കയറ്റുമതി ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Updating...

Trending News