ഇടുക്കി: അടിമാലിയിൽ കുടുംബത്തിന് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം ഉണ്ടായതായി പരാതി. സംഭവത്തെ തുടർന്ന് രണ്ടും നാലും വയസ്സുള്ള കുട്ടികളടക്കം കുടുംബം അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഇരുമ്പുപാലത്ത് വച്ച് തേയില ലോഡുമായി എത്തിയ ലോറി റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഇരുമ്പുപാലം സ്വദേശിയായ ബേസിലിന്റെ വീട്ടിലെത്തിയ ഒരു സംഘം ആളുകൾ ബേസിൽ ലോറിയിൽ ഉണ്ടായിരുന്ന പണം അപഹരിച്ചുവെന്നാരോപിച്ച് ബേസിലിനെ മർദ്ദിച്ചുവെന്നാണ് പരാതി.
ALSO READ: വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട
ബേസിലിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ ഭാര്യക്കും മകൾക്കും മാതാവിനും മർദനമേറ്റതായി പരാതിയുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു.
ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സംഭവത്തിൽ തമിഴ്നാട് പുതുക്കോട്ട സ്വദേശി ആരിഫ് മുഹമ്മദ് (19) നെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം തട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പെരിയവാര കവലയിൽ വച്ച് ലോട്ടറി വിൽപ്പനക്കാരനായ കലൈമണി ലോട്ടറി വിറ്റ് ലഭിച്ച പണം ബാഗിൽ ഇടുന്നത് ശ്രദ്ധയിൽപ്പെട്ട ആരിഫ് മുഹമ്മദ് കലൈമണിയെ ആക്രമിച്ചശേഷം ബാഗ് തട്ടിപ്പറിച്ച് ഓടാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിന് കൈമാറി.
ഒരുമാസം മുൻപാണ് പ്രതി കുടുംബ സമേതം മൂന്നാർ കോളനിയിൽ താമസം ആരംഭിച്ചതെന്നും ഇയാൾക്കൊപ്പം മറ്റ് രണ്ടുപേരുണ്ടെന്നും നാട്ടുകാർ പോലീസിനെ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആരിഫ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.