തിരുവനന്തപുരം: ഗുണ്ടകളുടെ അഴിഞ്ഞാട്ടം മനുഷ്യരുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കർശന നടപടികൾ സ്വീകരിച്ച് നിയമ പരിപാലനം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു.
ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകി.
ALSO READ: ലഹരി മുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കടയുടമയെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് കമ്മീഷൻ പറഞ്ഞു. പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്തം നിയമവ്യവസ്ഥ പാലിച്ച് സമാധാനം ഉറപ്പാക്കുക എന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.
ജൂൺ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. അമ്പൂരി കണ്ണന്നൂരിൽ ഗുണ്ടകൾ പാസ്റ്ററെ വെട്ടിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് കമ്മീഷന്റെ നടപടി. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.