ഇടുക്കി: തൊടുപുഴ ചിനീകുഴിയിൽ ഒരു കുടുംബത്തിലെ നാലുപേരെ തീവച്ച് കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായാ മെഹ്റാ, അസ്ന എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് കൊലപാതകത്തിന് പിന്നില്‍. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: Shocking:കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; യുവാവ് കസ്റ്റഡിയിൽ
ഹമീദ് മകനേയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുടുംബവഴക്കിനെ തുടർന്ന് ഇയാൾ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ഹമീദും ,മകനുമായി തർക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: തൃശൂരിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു; പ്രതി ഒളിവിൽ
സംഭവം നടന്നത് ഇന്നലെ അർധരാത്രിയോടെയാണ്. വാതിൽ പുറത്തുനിന്നും പൂട്ടിയതിന് ശേഷം ഹമീദ് ജനലിലൂടെ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. കൊലപാതകം പൂർണ്ണമായും ആസൂത്രണം ചെയ്തുകൊണ്ടാണ് ഇയാൾ നടത്തിയത്. വീട്ടിൽ തീ കത്തുന്നത് കണ്ട നാട്ടുകാരാണ് തൊടുപുഴ ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. ശേഷം തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.