Fazal murder case | സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സിബിഐ; സിപിഎം പ്രതിക്കൂട്ടിലേക്ക്

ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്നും ആർഎസ്എസ് ആണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും സിബിഐ

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 10:22 AM IST
  • കൊലപാതകത്തിന് പിന്നിൽ കൊടി സുനി ഉൾപ്പെട്ട സംഘമാണെന്നും കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും സിബിഐ
  • ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സിബിഐ നിലപാട്
  • ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സിബിഐ തുടരന്വേഷണം നടത്തിയത്
  • ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്
Fazal murder case | സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് അല്ലെന്ന് സിബിഐ; സിപിഎം പ്രതിക്കൂട്ടിലേക്ക്

കണ്ണൂർ: തലശേരി ഫസൽ വധക്കേസിലെ (Fazal murder case) തുടരന്വേഷണ റിപ്പോർട്ട് സിബിഐ സമർപ്പിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വാദം സിബിഐ തള്ളി. ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം ശരിയല്ലെന്നും ആർഎസ്എസ് ആണെന്ന സുബീഷിന്റെ വെളിപ്പെടുത്തൽ കസ്റ്റഡിയിൽവെച്ച് പറയിപ്പിച്ചതാണെന്നും സിബിഐ റിപ്പോർട്ടിൽ (CBI Report) വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നിൽ കൊടി സുനി ഉൾപ്പെട്ട സംഘമാണെന്നും കൊലപാതകത്തിൽ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കുന്നുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോർട്ട് ശരിയാണെന്നാണ് സിബിഐ നിലപാട്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സിബിഐ തുടരന്വേഷണം നടത്തിയത്.

ALSO READ: Fazal murder: പിന്നിൽ ആർഎസ്എസ് ആണെന്ന് വെളിപ്പെടുത്തൽ; ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ സമർപ്പിച്ച ഹർജിയെ തുടർന്നാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ടത്. ആർഎസ്എസ് പ്രവർത്തകരും താനുമുൾപ്പെട്ട സംഘമാണ് ഫസൽ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി.

ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന സുബീഷിന്റെ മൊഴി കസ്റ്റഡിയിൽ വച്ച് നിയമവിരുദ്ധമായി രേഖപ്പെടുത്തിയതാണെന്നും തങ്ങളുടെ ആദ്യ കുറ്റപത്രം ശരിവച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും സിബിഐ സംഘം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. 
2006 ഒക്‌ടോബർ 22 ന് തലശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ചാണ് ഫസലിനെ കൊലപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News