Crime News: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!

Mavelikkara Murder Case: ബഹളം കേട്ട് ഓടിച്ചെന്ന അമ്മയേയും മഹേഷ് പിന്തുടർന്ന് വെട്ടി. ഗുരുതര പരിക്കുകളോടെ ഇവർ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 06:38 AM IST
  • മാവേലിക്കരയിൽ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി
  • പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്
  • പിതാവ് ശ്രീമഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു
Crime News: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!

ആലപ്പുഴ:  മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബഹളം കേട്ടെത്തിയ അമ്മയേയും ഇയാൾ ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.

Also Read: ഹോസ്റ്റൽ മുറിയിൽ പെണ്‍കുട്ടിയുടെ നഗ്ന ശരീരം, കുറ്റാരോപിതനായ സെക്യൂരിറ്റി ഗാർഡ് ആത്മഹത്യ ചെയ്തു

തൊട്ടടുത്ത വീട്ടിൽ സഹോദരിയുടെ വീട്ടിലാണ് അമ്മ മഹേഷിന്റെ സുനന്ദ താമസിച്ചിരുന്നത്.  ബഹളം കേട്ട് ഓടിച്ചെന്ന അവർ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ്.  തുടർന്ന് ബഹളം വച്ചുകൊണ്ട് പുറത്തേക്കോടി സുനന്ദയെയും മഹേഷ് പിന്തുടർന്ന് വെട്ടി.  ഇവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.  ഈ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും അവരെ ആക്രമിക്കാൻ മഹേഷ് ശ്രമിക്കുകയും ചെയ്തു.  മഹേഷിന്റെ ഭാര്യയും നക്ഷത്രയുടെ അമ്മയുമായ വിദ്യ മൂന്നു വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന്റെ കൃപ എപ്പോഴും ഉള്ള രാശിക്കാരാണിവർ, നിങ്ങളും ഉണ്ടോ?

നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു.  നാട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മഹേഷിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു.  വിദേശത്തായിരുന്നു ശ്രീ മഹേഷ് അച്ഛൻ ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിനുശേഷമാണ് നാട്ടിലെത്തിയത്.  പുനർവിവാഹത്തിനായി ശ്രമിച്ചിരുന്ന ശ്രീ മഹേഷിന്റെ വിവാഹം ഒരു വനിതാ കോൺസ്റ്റബിളുമായി ഉറപ്പിച്ചിരുന്നുവെങ്കിലും അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. നക്ഷത്രയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News