Dr Vandana Murder Case: കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നില്ലെന്ന് ഫോറൻസിക്ക് റിപ്പോർട്ട്

സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 04:57 PM IST
  • വന്ദനയെ കൊലപ്പെടുത്തിയ സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോ​ഗിച്ചിരുന്നില്ലെന്ന് ഫോറൻസിക്ക് റിപ്പോർട്ട്.
  • സന്ദീപിന്റെ രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അം​ശമില്ല.
  • ഫോറൻസിക് പരിശോധനാ ഫലം കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
Dr Vandana Murder Case: കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നില്ലെന്ന് ഫോറൻസിക്ക് റിപ്പോർട്ട്

കൊല്ലം: ഡോ. വന്ദന കൊലപാതക കേസിൽ പുതിയ വിവരങ്ങൾ പുറത്ത്. വന്ദനയെ കൊലപ്പെടുത്തിയ സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോ​ഗിച്ചിരുന്നില്ലെന്ന് ഫോറൻസിക്ക് റിപ്പോർട്ട്. സന്ദീപിന്റെ രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അം​ശമില്ല. ഫോറൻസിക് പരിശോധനാ ഫലം കൊട്ടാരക്കര ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. 

സന്ദീപിന് കാര്യമായ മാനസിക പ്രശ്‌നങ്ങളില്ലെന്ന റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഡോ. വന്ദന പ്രതി സന്ദീപിൻ്റെ ഒപ്പം നിൽക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് എത്തിച്ചു.  മാനസിക പ്രശ്നങ്ങളുളള വ്യക്തിയല്ല സന്ദീപ് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. 

Also Read: Kerala Lottery Results 2023: 70 ലക്ഷം അടിച്ച ആ ഭാ​ഗ്യശാലി ആര്? അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

മേയ് പത്തിന് അതിരാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച പ്രതി സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. സന്ദീപിൽ നിന്നും ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. മുഖത്തും കഴുത്തിലും തലയിലും മുതുകിലും കുത്തേറ്റിട്ടുണ്ട്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News