Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]

അടിമലത്തുറ സ്വദേശിയായ ക്രിസ്തുരാജ് എന്നയാളിന്റെ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായയെയാണ് സമീപവാസികളാടയ മൂന്ന് പേർ  ചേർന്നു ക്രൂരമായി തല്ലി കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 30, 2021, 10:49 PM IST
  • അടിമലത്തുറ സ്വദേശിയായ ക്രിസ്തുരാജ് എന്നയാളിന്റെ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായയെയാണ് സമീപവാസികളാടയ മൂന്ന് പേർ ചേർന്നു ക്രൂരമായി തല്ലി കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്.
  • എല്ലാ ദിവസവും കടപ്പുറത്തു കളിക്കാൻ പോകുമായിരുന്ന ബ്രൂണോ പതിവുപോലെ കളിക്കാൻ പോയതാണ്.
  • വീട്ടിൽ തിരിച്ചെത്താത്ത നായയെ അന്വേഷിച്ച് ക്രിസ്തുരാജ് ബിച്ചിലേക്ക് ചെന്നപ്പോഴാണ് ബ്രൂണോയെ തല്ലികൊന്ന് കെട്ടി തൂക്കിയ അവസ്ഥയിൽ കണ്ടെത്തിയത്.
  • ഉടൻ തന്നെ വിഴിഞ്ഞം പൊലീസിനെ അറിയിച്ചെങ്കിലും വേണ്ടത്ര നടപടിയുണ്ടായില്ലയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]

Thiruvananthapuram : സ്വകാര്യ വ്യക്തിയുടെ വളർത്തനായ (Pet Dog) ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി മർദിച്ച സംഭവം സമൂഹമാധ്യമത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയരുന്നു. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം (Vizhinjam) അടമലത്തുറയിലാണ് വളർത്തു നായയെ കെട്ടി തൂക്കി തല്ലിക്കൊല്ലുകയായിരുന്നു. നായയെ തല്ലിക്കൊല്ലുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ (Social Media) വലിയ പ്രതിഷേധമുടലെടുത്തിരിക്കുകയാണ്.

ALSO READ : തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു

അടിമലത്തുറ സ്വദേശിയായ ക്രിസ്തുരാജ് എന്നയാളിന്റെ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായയെയാണ് സമീപവാസികളാടയ മൂന്ന് പേർ  ചേർന്നു ക്രൂരമായി തല്ലി കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്. എല്ലാ ദിവസവും കടപ്പുറത്തു കളിക്കാൻ പോകുമായിരുന്ന ബ്രൂണോ പതിവുപോലെ കളിക്കാൻ പോയതാണ്.

വീട്ടിൽ തിരിച്ചെത്താത്ത നായയെ അന്വേഷിച്ച് ക്രിസ്തുരാജ് ബിച്ചിലേക്ക് ചെന്നപ്പോഴാണ് ബ്രൂണോയെ തല്ലികൊന്ന് കെട്ടി തൂക്കിയ അവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിഴിഞ്ഞം പൊലീസിനെ അറിയിച്ചെങ്കിലും വേണ്ടത്ര നടപടിയുണ്ടായില്ലയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ALSO READ : Elephant Abuse V​​ideo: മുൻ കാലുകൾ ചേർത്ത് കെട്ടി ആനയെ റോഡിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങൾ

അതിനിടിയലാണ് നായയെ ഇത്തരത്തിൽ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ വൈറലായത്. ചൂണ്ടക്കൊളുത്തിൽ കെട്ടി തുക്കിയെ നായെയെ വലി മരകക്ഷ്ണം ഉപയോഗിച്ച പൊതിരെ തല്ലിയാണ് കൊന്നത്. #JusticeForBruno എന്ന ഹാഷ്ടാഗോടെയാണ് ഈ വീഡിയോക്ക് പ്രചരണം ലഭിക്കുന്നത്.

ALSO READ : ക്രൂരതയുടെ മറ്റൊരു മുഖം, തൃശ്ശൂരിൽ നായയുടെ മുഖത്ത് ടേപ്പ് ചുറ്റി, അലഞ്ഞ് നടന്നത് രണ്ടാഴ്ചയോളം

സമൂഹമാധ്യമത്തിൽ വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ വിഴിഞ്ഞം പൊലീസ് പ്രതികളോട് സ്റ്റേശഷനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ സ്റ്റേഷനിൽ ഹാജരായില്ല. ഇവരെ സഹായിക്കാൻ രാഷ്ട്രീയ ഇടപെടലുകളുണ്ടായി എന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News