Crime News: മാതാപിതാക്കളെ നോക്കാൻ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

Crime News: ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്.

Written by - Ajitha Kumari | Last Updated : Jun 15, 2023, 09:29 AM IST
  • ഹോം നഴ്സിനെ പല തവണ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍
  • മതിലകം പള്ളിപ്പാടത്ത് വീട്ടിലെ ഷഹാബിനെയാണ് പോലീസ് അറസ്റ്ത് ചെയ്തത്
Crime News: മാതാപിതാക്കളെ നോക്കാൻ വീട്ടിലെത്തിയ നഴ്സിനെ പീഡിപ്പിച്ചു; ദന്തഡോക്ടർ അറസ്റ്റിൽ

മതിലകം: ഹോം നഴ്സിനെ പല തവണ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍.  മതിലകം പള്ളിപ്പാടത്ത് വീട്ടിലെ ഷഹാബിനെയാണ് പോലീസ് അറസ്റ്ത് ചെയ്തത്.  പീഡിപ്പിക്കപ്പെട്ട യുവതി കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Aslo Read: 60 ലക്ഷത്തിന് വാങ്ങിയ പലിശ 30 ലക്ഷം; കൂടെ 2 കാറും, പ്രതികൾ പിടിയിൽ

ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.  ശേഷം ഇയാൾ വിദേശത്തുനിന്നും ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് അധികൃതർ പോലീസിന് കൈമാറുകയായിരുന്നു.  ഇന്നലെത്തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Also Read: Jupiter Favorite Zodiac Sign: ഇവർ വ്യാഴത്തിന്റെ പ്രിയ രാശികൾ, നിങ്ങളും ഉണ്ടോ?

തൃശൂരിൽ ഓട്ടോ ടാക്‌സിയും ആംബുലൻസും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് പരിക്ക്

ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. ഓട്ടോ ടാക്‌സി ഓടിച്ച ചളിങ്ങാട് സ്വദേശി ജിത്തുവാണ് മരിച്ചത്.  ജിത്തുവിന്റെ ഭാര്യ നീതു, കുട്ടി, നീതുവിന്റെ അച്ഛന്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: Vivah Rekha: കൈപ്പത്തിയിൽ നിന്നും അറിയാം നിങ്ങളുടെ ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യം!

അപകടമുണ്ടായത് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു. മൂന്നര വയസുകാരനായ കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്‌സിയാണ് അപകടത്തില്‍പ്പെട്ടത്. രോഗിയുമായി തൃശ്ശൂര്‍ ഭാഗത്തേക്കുപോകുകയായിരുന്ന ആംബുലന്‍സ് ഓട്ടോ ടാക്‌സിയില്‍ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ഓട്ടോ ടാക്‌സി ഓടിച്ചിരുന്ന ജിത്തു അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു. തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് ജിത്തുവിന്റെ ഭാര്യയും മകനും ഭാര്യാപിതാവും ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ ഓട്ടോ ടാക്‌സി പൂര്‍ണമായും തകര്‍ന്നിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് അതില്‍നിന്ന് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News