തിരുവനന്തപുരം: പോലീസിന് നേരെ തിരുവനന്തപുരത്ത് മദ്യപസംഘത്തിന്റെ കയ്യേറ്റം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
രാത്രി പെട്രോളിംഗിനായി വെഞ്ഞാറുമൂട് നിന്ന് തേമ്പാമൂട് ഭാഗത്ത് പോവുകയായിരുന്നു വെഞ്ഞാറമൂട് പൊലീസ്. വഴിയരികില്‍ ഡോറും ബോണറ്റും തുറന്നുകിടന്ന നിലയില്‍ ഒരു കാര്‍ കണ്ടെത്തി.
അസ്വാഭാവികത തോന്നിയ പൊലീസ് സംഘം സമീപ പ്രദേശത്ത് തെരച്ചില്‍ നടത്തി. നാല് പേരടങ്ങുന്ന സംഘം കാറിലിരുന്ന മദ്യപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് ടോര്ച്ചടിച്ചതോടെ സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് റോഷന് പൊലീസിനോട് കയര്‍ത്ത് സംസാരിക്കുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ALSO READ: 'ആ വിഐപി ഞാനല്ല'; ദിലീപിന്റെ കേസിലെ വിഐപി താനല്ലെന്ന് വിശദീകരിച്ച് കോട്ടയം സ്വദേശിയായ വ്യവസായി
പിന്നാലെ കണ്ട്രോള് റൂം വാഹനത്തിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെ പ്രതി പൊലീസുദ്യോഗസ്ഥരെ അസഭ്യം പറയുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
ALSO READ: Actress Attack case | ഫോട്ടോയിൽ കണ്ടയാളോ അത്, സംശയം ബലപ്പെടുന്നു, വിഐപിക്ക് അരികെ പോലീസ്?
വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐ ഷറഫുദീനെ കയ്യേറ്റം ചെയ്തതിന് ആനക്കുഴി സ്വദേശിയായ മുഹമ്മദ് റോഷനെ പൊലീസ് അറസ്റ്റ് ചെയ്തു ആശുപത്രിയില്‍ എത്തിച്ച ഗ്രേഡ് എസ്ഐ ഷറഫുദ്ദീന് പ്രാഥമിക ചികില്‍സ നല്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...